Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സിറിയയിലെ യു.എസ് ആക്രമണത്തെ കുറിച്ച് വിവരമില്ല -റഷ്യ
text_fieldsbookmark_border
മോസ്കോ: സിറിയയിൽ ഐ.എസ് സ്ഥാപകൻ അബുബക്കർ അൽ ബാഗ്ദാദിയെ വധിക്കാൻ യു.എസ് നടത്തിയ സൈനിക നീക്കത്തെ കുറിച്ച് വിശ്വാസയോഗ്യമായ വിവരമില്ലെന്ന് റഷ്യ. റഷ്യൻ പ്രതിരോധ മന്ത്രാലയം വക്താവ് മേജർ ജനറൽ ഇഗോർ കോനഷ്കിനോവാണ് ഇക്കാര്യം അറിയിച്ചത്.
യു.എസിന് ആക്രമണം നടത്താൻ സിറിയയിലെ റഷ്യൻ സൈന്യം ഏതെങ്കിലും തരത്തിലുള്ള സഹായം നൽകിയോയെന്നത് അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബാഗ്ദാദിയുടെ മരണം സിറിയയിലെ മറ്റ് തീവ്രവാദികൾക്കെതിരായ പോരാട്ടം ഇല്ലാതാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കഴിഞ്ഞ ദിവസമാണ് അബുബക്കർ അൽ ബാഗ്ദാദിയെ വധിക്കാൻ യു.എസ് സൈന്യം ആക്രമണം നടത്തിയത്. ആക്രമണത്തെ പിന്തുണച്ച റഷ്യ, ഇറാഖ്, സിറിയ, തുർക്കി, കുർദ്ദ് സേന തുടങ്ങിയവർക്ക് ട്രംപ് നന്ദിയറിയിക്കുകയും ചെയ്തിരുന്നു.
Next Story
