Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവാഹനം ഇടിച്ചു...

വാഹനം ഇടിച്ചു കയറ്റിയത്​ ഭീകരാക്രമണമെന്ന്​ ​തെരേസ ​േമ സ്​ഥിരീകരിച്ചു

text_fields
bookmark_border
വാഹനം ഇടിച്ചു കയറ്റിയത്​ ഭീകരാക്രമണമെന്ന്​ ​തെരേസ ​േമ സ്​ഥിരീകരിച്ചു
cancel

ലണ്ടൻ: കാൽനടയാത്രക്കാർക്കിടയിലേക്ക്​ വാഹനം ഇടിച്ചു കയറ്റിയത്​ ഭീകരാക്രമണം തന്നെയെന്ന്​ സ്​ഥിരീകരിച്ചു. ബ്രിട്ടീഷ്​ പ്രധാനമന്ത്രി തെരേസ മേയാണ്​ വാഹനാപകടം ഭീകരാക്രമണമെന്ന്​ സ്​ഥിരീകരിച്ചത്​. സംഭവത്തെ തുടർന്ന്​ തെരേസാ മേ അടിയന്തര സുരക്ഷാ യോഗം വിളിച്ചിട്ടുണ്ട്​.  

പ്രാദേശിക സമയം അർധരാത്രി 12.20ഒാടെയാണ്​ സംഭവം. ഫിൻസ്​ബറി പാർക്ക്​ പള്ളിയിൽ റമദാ​​െൻറ ഭാഗമായി പ്രാർഥന കഴിഞ്ഞ്​ ഇറങ്ങിയവരാണ്​ ​ ആക്രമണത്തിനിരയായത്​​. സംഭവത്തിൽ ഒരാൾ മരിക്കുകയും എട്ടുപേർക്ക്​​ പരിക്കേൽക്കുകയും ചെയ്​തിരുന്നു. ആക്രമണത്തി​​െൻറ ഉത്തരവാദികളിൽ ഒരാ​െള പൊലീസ്​ പിടികൂടിയിട്ടുണ്ട്​. തീവ്രവാദ വിരുദ്ധ സേന സംഭവത്തെ കുറിച്ച്​ അന്വേഷണം ആരംഭിച്ചു. പ്രദേശത്ത്​ ഗതാഗത നിയന്ത്രണമുണ്ട്​.  

ലണ്ടനിൽ ലോകത്തെ നടുക്കിയ രണ്ട്​ ഭീകരാക്രമണങ്ങൾക്കു ശേഷം വീണ്ടും ഭീകരാക്രമണം നടന്നത്​ ജനങ്ങളിൽ ഭീതി പടർത്തിയിട്ടുണ്ട്​.  


 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:london attackpedestriansVehicle Hits
News Summary - not accident, it terrerrist attack-therasa may
Next Story