നോർവേയിൽ നിയന്ത്രണം നഷ്ടപ്പെട്ട കപ്പൽ യാത്രക്കാരെ രക്ഷപ്പെടുത്താൻ ശ്രമം തുടങ്ങി
text_fieldsഒാസ്ലോ: നോർവീജിയൻ കടലിൽ കൊടുങ്കാറ്റിൽപെട്ട് അപകടത്തിലായ കപ്പലിലെ 1300 യാത്ര ക്കാരെ ഹെലികോപ്ടർ വഴി രക്ഷിക്കാൻ ശ്രമം തുടങ്ങി. ശനിയാഴ്ച ഉച്ചയോടെയാണ് കൊടുങ് കാറ്റിൽപെട്ട് ദ വൈകിങ് സ്കൈ എന്ന കപ്പലിെൻറ നിയന്ത്രണം നഷ്ടപ്പെട്ടത്. ഒഗ് റൊംസ്ദാൽ തീരത്തുനിന്ന് രണ്ടു കി.മീ. അകലെയായിരുന്നു സംഭവം.
ഇതോടെ കപ്പിത്താൻ സഹായസന്ദേശം അയക്കുകയായിരുന്നു. അപകടസാധ്യത മുന്നിൽ കണ്ടാണ് അധികൃതർ ഹെലികോപ്ടർ വഴി ആളുകളെ രക്ഷപ്പെടുത്താൻ തീരുമാനിച്ചത്. ഞായറാഴ്ച രാവിലെയോടെ കപ്പലിെൻറ നാലിൽ മൂന്ന് എൻജിനുകൾ പ്രവർത്തിപ്പിക്കാനുള്ള ശ്രമം തുടങ്ങി.
1373 പേരിൽ 397 ആളുകളെ രക്ഷപ്പെടുത്തിയതായി പൊലീസ ്അറിയിച്ചു. തീരരക്ഷാസേനയുടെ കപ്പലുകൾ കൂടാതെ അഞ്ചു ഹെലികോപ്ടറുകളാണ് രക്ഷാപ്രവർത്തനത്തിനുള്ളത്.