ശാരീരിക അസ്വസ്ഥതകളില്ല, വലിയ വയറുമില്ല; ഗർഭിണിയാണെന്നറിഞ്ഞത് കുഞ്ഞ് പിറന്നപ്പോൾ
text_fieldsവിയന: കുഞ്ഞ് പിറക്കുന്നതിന് 10 മിനിറ്റ് മുമ്പ് മാത്രം താൻ ഗർഭിണിയായിരുന്നുവെന്നറിഞ്ഞ് ഞെട്ടി 23കാരിയായ ആസ്ട്രേലിയൻ മോഡൽ. വാർത്ത വായിക്കുന്നവരും നെറ്റി ചുളിച്ചേക്കാം. ഗർഭിണികൾക്ക് സാധാരണയനുഭവപ്പെടുന്ന ശാരീരി കാസ്വാസ്ഥ്യങ്ങളോ വലിയ വയറോ ഒന്നും എറിൻ ലാങ്മെയ്ഡിനുണ്ടായിരുന്നില്ല. മാത്രമല്ല, സുരക്ഷിതമാർഗങ്ങളിലൂടെയാണ് പങ്കാളിയുമായി ബന്ധം പുലർത്തിയതും. കുഞ്ഞിനും പങ്കാളിക്കുമൊപ്പമുള്ള േഫാട്ടോ എറിൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോഴാണ് സംഗതി പുറംലോകമറിഞ്ഞത്.
നിഗൂഢഗർഭമെന്നാണ് ഈയവസ്ഥയുടെ പേരെന്നാണ് ഡോക്ടർമാർ പറയുന്നത്. 2500 സ്ത്രീകളിൽ നടത്തിയ പഠനത്തിൽ ഒരാൾക്ക് ഇത്തരം സവിശേഷ ഗർഭമുണ്ടായതായി കണ്ടെത്തി. 475 സ്ത്രീകൾ 20 ആഴ്ചയായപ്പോഴാണ് ഗർഭിണികളാണെന്നറിയുന്നതു തന്നെ. ചിലരുടെ ശരീരഘടനയാകാം വയർ പുറത്തേക്കു തള്ളാതിരിക്കാൻ കാരണമെന്നും നിഗമനമുണ്ട്.
എന്തായാലും ആരോഗ്യവതിയായ പെൺകുഞ്ഞിനാണ് എറിൻ ജന്മം നൽകിയത്. വർഷങ്ങളോളം ഇത്തരം നിഗൂഢ ഗർഭങ്ങൾ അന്താരാഷ്ട്ര മാധ്യമങ്ങളിൽ വാർത്തയായിരുന്നുവത്രെ. ഗർഭിണികളായ ചില സ്ത്രീകൾക്ക് മാസമുറ വരെയുണ്ടാകും. ചിലരുടെ ശരീരഭാരം കൂടിയിട്ടുണ്ടാകും. എന്നാൽ, ഗർഭിണിയാണെന്ന് മനസ്സിലാകാത്തതിനാൽ ഡോക്ടറെ കാണാനും മടിക്കും.