Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 July 2019 5:49 PM GMT Updated On
date_range 25 July 2019 5:49 PM GMTനീരവ് മോദിയുടെ റിമാൻഡ് നീട്ടി
text_fieldsലണ്ടൻ: പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന് 13,500 കോടി വെട്ടിച്ച് രാജ്യംവിട്ട വജ്രവ്യവസായി ന ീരവ് മോദിയെ ആഗസ്റ്റ് 22വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ െവക്കാൻ വെസ്റ്റ്മിൻസ്റ്റർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ്. ലണ്ടനിലെ ജയിലിൽകഴിയുന്ന നീരവ് മോദിയെ വിഡിയോ കോൺഫറൻസിങ് വഴിയാണ് വിസ്തരിച്ചത്.
നീരവ് മോദിയെ വിട്ടുകിട്ടുന്നതിനായി ഇന്ത്യ ബ്രിട്ടനെ സമീപിച്ചിരുന്നു. ഈ ഹരജിയിൽ 2020 മേയിൽ വാദംകേൾക്കുമെന്ന് ജഡ്ജി എമ്മ ആർബത്നോട് സൂചിപ്പിച്ചു. നീരവ് മോദിയുടെ ജാമ്യഹരജികൾ ഓരോ തവണയും കോടതി തള്ളുകയായിരുന്നു. മാർച്ച് 19നാണ് സ്കോട്ലൻഡ് യാർഡ് നീരവിനെ അറസ്റ്റുചെയ്തത്.

Next Story