സ്വതന്ത്ര സ്കോട്ലൻഡ്: വീണ്ടും ഹിതപരിശോധന
text_fieldsലണ്ടൻ: ബ്രിട്ടനിൽനിന്നുള്ള സ്വാതന്ത്ര്യത്തിനായി വീണ്ടും ഹിതപരിശോധന ആവശ്യവുമായി സ്കോട്ലൻഡ് രംഗത്ത്. ഹിതപരിശോധനക്കായി സ്കോട്ടിഷ് പാർലമെൻറിെൻറ അനുമതി തേടുെമന്ന് പ്രധാനമന്ത്രി (ഫസ്റ്റ് മിനിസ്റ്റർ) നികാള സ്റ്റേർജിയോൻ പറഞ്ഞു.
യൂറോപ്യൻ യൂനിയെൻറ ഭാഗമായി തുടരാനാണ് സ്കോട്ലൻഡ് ആഗ്രഹിക്കുന്നത്. ബ്രിട്ടൻ ബ്രെക്സിറ്റിലൂടെ യൂനിയന് പുറത്തേക്ക് പോകാൻ തീരുമാനിച്ച സാഹചര്യത്തിലാണ് ഹിതപരിശോധനയുടെ സാധ്യത അന്വേഷിക്കുന്നതെന്നും അവർ പറഞ്ഞു. 2018നും19നും മധ്യേ ഹിതപരിേശാധന നടത്താനാണ് ഉദ്ദേശ്യമെന്നും അവർ വ്യക്തമാക്കി.
2014 സെപ്റ്റംബറിൽ സ്വതന്ത്ര സ്കോട്ലൻഡിനായി ഹിതപരിശോധന നടന്നിരുന്നു. അന്ന്, 55 ശതമാനം പേരും ബ്രിട്ടെൻറ ഭാഗമായി തുടരണെമന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ, ഇപ്പോൾ സാഹചര്യം മാറിയിരിക്കുകയാണ്. ബ്രെക്സിറ്റിനുശേഷമുള്ള നയപരിപാടികളിൽ ബ്രിട്ടൻ സ്കോട്ലൻഡിെൻറ താൽപര്യങ്ങൾ സംരക്ഷിക്കുന്നതായി കാണുന്നില്ല. അതുകൊണ്ടാണ് ഹിതപരിശോധനയുടെ സാധ്യത തേടുന്നത്.
