Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപിഞ്ചുകുഞ്ഞിന്​​...

പിഞ്ചുകുഞ്ഞിന്​​ രക്ഷകനായി അഭയാർഥി യുവാവ്​

text_fields
bookmark_border
fusi-sabath
cancel

ഇസ്തംബൂൾ: ടെറസി​​െൻറ രണ്ടാംനിലയിൽനിന്ന്​ താഴേക്കു വീണ പിഞ്ചുകുഞ്ഞിന്​ രക്ഷകനായി ഫ്യൂസി സബാത്​. തുർക്കി ഇസ്ത ംബൂളിലെ ഫാറ്റി ജില്ലയിലാണ് സംഭവം. ദോഹ മുഹമ്മദ് എന്ന രണ്ടുവയസ്സുകാരിയാണ് ഫ്ലാറ്റി​​െൻറ രണ്ടാം നിലയുടെ ജനലിലൂടെ അബദ്ധത്തിൽ താഴേക്കുവീണത്. ദോഹയുടെ അമ്മ അടുക്കളയിൽ ജോലിയിലായിരുന്നു.

റോഡിൽ നിൽക്കുകയായിരുന്ന സബാത് മുകളിലേക്കു നോക്കിയപ്പോഴായിരുന്നു ഞെട്ടിക്കുന്ന കാഴ്​ച. എന്താണ് സംഭവിക്കുന്ന​തെന്ന് മനസ്സിലാകും മുമ്പേ സബാത് രണ്ടു കൈയും നീട്ടി കുട്ടിയെ കൈപ്പിടിയിലൊതുക്കി. ഒരു നിമിഷം തെറ്റിയാൽ റോഡിൽ വീണ് ആ കുഞ്ഞുശരീരം ചിതറിപ്പോകുമായിരുന്നു. സബാത്തി​െൻറ കൈയിലേക്കു വീണ ദോഹക്ക്​ പോറൽപോലുമേറ്റില്ല.

സംഭവം കണ്ടുനിന്നവർ ഉടൻ ഓടിക്കൂടി. കുട്ടിയെ രക്ഷിച്ചതിന് സബാത്തന് ദോഹയുടെ മാതാപിതാക്കൾ പാരിതോഷികവും നൽകി. സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണിപ്പോൾ. അൽജീരിയയിൽ നിന്നും കുടിയേറിയ 17കാരനായ സബാത് വർക്​ഷോപ് ജീവനക്കാരനാണ്.

Show Full Article
TAGS:rescue world news malayalam news 
News Summary - newborn baby rescued -world news
Next Story