പൂച്ചകളെ നിരോധിക്കാനൊരുങ്ങി ന്യൂസിലൻഡ് ഗ്രാമം
text_fieldsവെലിങ്ടൺ: ന്യൂസിലൻഡിെൻറ തെക്കൻ തീരത്തുള്ള ഒമൗരി ഗ്രാമത്തിൽ പൂച്ചകളെ നിരോധിക്കാനൊരുങ്ങുന്നു. അപൂർവ വർഗങ്ങളിൽ പെട്ട ജീവികളെ സംരക്ഷിക്കുന്നതിെൻറ ഭാഗമായി വീടുകളിൽ പൂച്ചകളെ വളർത്തുന്നത് നിരോധിക്കണമെന്ന് പ്രാദേശിക കൗൺസിൽ ഉത്തരവിറക്കി.
ഇൗ മേഖലയിലെ വീടുകളിൽ വളർത്തുന്ന പൂച്ചകളിൽ മൈക്രോചിപ്പുകൾ ഘടിപ്പിച്ചിട്ടുണ്ട്. ഇതുമൂലം പൂച്ചകളുടെ ചലനങ്ങൾ അധികൃതർക്ക് മനസ്സിലാക്കാം. വളർത്തുപൂച്ചകളിൽ ഒരെണ്ണം ചത്താൽ മറ്റൊന്നിനെ വളർത്താൻ അനുവദിക്കയുമില്ല.
ചില വീട്ടുകാർ പൂച്ച നിരോധന പദ്ധതിക്ക് എതിരാണ്. 2050ഒാടെ മറ്റു ജീവികളെ ഇരകളായി ഭക്ഷിക്കുന്ന മൃഗങ്ങളെ നിരോധിക്കാനാണ് തീരുമാനം. അപൂർവ വിഭാഗത്തിൽ പെടുന്ന എലികളെയും നീർനായയെയും സംരക്ഷിക്കുന്നതിെൻറ ഭാഗമായാണിത്.
യു.എസിൽ പ്രതിവർഷം 400കോടി ചെറുപക്ഷികളെയും 2.2 കോടി സസ്തനികളെയും പൂച്ചകൾ കൊന്നൊടുക്കുന്നുണ്ടെന്നാണ് കണക്ക്. ബ്രിട്ടനിലും ആസ്ട്രേലിയയിലും സ്ഥിതി വ്യത്യസ്തമല്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
