ന്യൂസിലൻഡ് വെടിവെപ്പ്: പ്രതിയുടെ മാനസികാരോഗ്യ പരിശോധന നടത്തും
text_fieldsവെല്ലിങ്ടൺ: ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിലെ പ്രതി ബ്രന്റൺ ഹാരിസൺ ടാറന്റിനെ മാനസികാരോഗ്യ പരിശോധനക്ക് വിധേയനാക്കാൻ കോടതി നിർദേശം.
ബ്രന്റൺ ടാറന്റിനെതിരെ 89 കുറ്റങ്ങൾ ചുമത ്തുമെന്ന് ന്യൂസിലൻഡ് പൊലീസ് വ്യക്തമാക്കിയിരുന്നു. കൊലപാതകം നടത്തിയതിന് 50 ഉം കൊലപാതക ശ്രമത്തിന് 39 ഉം കുറ്റങ്ങളുമാണ് ടാറൻറിനെ രണ്ടാമതും കോടതിയിൽ ഹാജരാക്കുേമ്പാഴാണ് ഈ കുറ്റങ്ങൾ ചുമത്തുക.
നേരത്തേ കൊലക്കുറ്റം മാത്രമാണ് ചുമത്തിയത്. മാർച്ച് 15ന് നടന്ന ആക്രമണത്തിൽ 50 പേരാണ് കൊല്ലപ്പെട്ടത്. ടാറൻറിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ ആലോചിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
ഗൗരവം കണക്കിലെടുത്ത് കേസ് ക്രൈസ്റ്റ് ചർച്ച് ജില്ല കോടതിയിൽ നിന്ന് ഹൈകോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണം നടന്നതിെൻറ പിറ്റേന്നായിരുന്നു ടാറൻറിനെ ആദ്യമായി കോടതിയിൽ ഹാജരാക്കിയത്. കുറ്റം ചുമത്തിയാൽ ഓക്ലൻഡിലെ അതിസുരക്ഷയുള്ള ജയിലിേലക്ക് മാറ്റാനാണ് തീരുമാനം.