ന്യൂസിലൻഡ് വെടിവെപ്പ്: പ്രതിക്കെതിരെ 89 കുറ്റങ്ങൾ
text_fieldsവെല്ലിങ്ടൺ: ക്രൈസ്റ്റ് ചർച്ച് മസ്ജിദുകളിലെ ആക്രമണത്തിലെ പ്രതി ബ്രൻറൺ ഹാരിസ ൺ ടാറൻറിനെതിരെ 89 കുറ്റങ്ങൾ ചുമത്തുമെന്ന് പൊലീസ്. കൊലപാതകം നടത്തിയതിന് 50 ഉം ക ൊലപാതക ശ്രമത്തിന് 39 ഉം കുറ്റങ്ങളുമാണ് ചുമത്തുകയെന്ന് ന്യൂസിലൻഡ് പൊലീസ് പറഞ്ഞ ു.
ടാറൻറിനെ രണ്ടാമതും കോടതിയിൽ ഹാജരാക്കുേമ്പാഴാണ് ഈ കുറ്റങ്ങൾ ചുമത്തുക. നേരത്തേ കൊലക്കുറ്റം മാത്രമാണ് ചുമത്തിയത്. മാർച്ച് 15ന് നടന്ന ആക്രമണത്തിൽ 50 പേരാണ് കൊല്ലപ്പെട്ടത്. ടാറൻറിനെതിരെ കൂടുതൽ കുറ്റങ്ങൾ ചുമത്താൻ ആലോചിക്കുന്നുണ്ടെന്നും പൊലീസ് അറിയിച്ചു.
ഗൗരവം കണക്കിലെടുത്ത് കേസ് ക്രൈസ്റ്റ് ചർച്ച് ജില്ല കോടതിയിൽനിന്ന് ഹൈകോടതിയിലേക്ക് മാറ്റിയിട്ടുണ്ട്. ആക്രമണം നടന്നതിെൻറ പിറ്റേന്നായിരുന്നു ടാറൻറിനെ ആദ്യമായി കോടതിയിൽ ഹാജരാക്കിയത്. കുറ്റം ചുമത്തിയാൽ ഓക്ലൻഡിലെ അതിസുരക്ഷയുള്ള ജയിലിേലക്ക് മാറ്റാനാണ് തീരുമാനം. ആദ്യവിചാരണവേളയിൽ അഭിഭാഷകനെ വേണ്ടെന്നായിരുന്നു ടാറൻറ് കോടതിയെ അറിയിച്ചത്. സ്വയം വാദിക്കാനാണ് ലക്ഷ്യമെന്നും പറഞ്ഞു.
തെൻറ വംശീയനിലപാടുകൾ ഉന്നയിക്കാനായി വിചാരണവേളകൾ ഉപയോഗിക്കാനാണ് പ്രതിയുടെ നീക്കമെന്ന് ഇതോടെ ആശങ്കയുയർന്നു.