ന്യൂസിലൻഡ് വെടിവെപ്പ്: പ്രതിയുടെ മാനസികാരോഗ്യം പരിശോധിക്കും
text_fieldsവെല്ലിങ്ടൺ: ന്യൂസിലൻഡിലെ ക്രൈസ്റ്റ് ചർച്ചിലെ മസ്ജിദുകളിൽ ഭീകരാക്രമണം നടത്തിയ ബ്രൻറൺ ഹാരിസൺ ടാറൻറിനെ മാനസികാരോഗ്യ പരിശോധനക്ക് വിധേയനാക്കാൻ കോടതി ഉത്തരവിട്ടു.
വിധിക്കെതിരെ ടാറൻറ് പ്രതികരിച്ചില്ല. പ്രതിയെ കസ്റ്റഡിയിൽ റിമാൻഡ് ചെയ്യാനും കോടതി ഉത്തരവിട്ടു. ജൂൺ 14നാണ് ഇനി ടാറൻറിനെ കോടതിയിൽ ഹാജരാക്കുക.
പ്രതിക്ക് വധശിക്ഷ നൽകണമെന്നാണ് ആക്രമണത്തിൽ െകാല്ലപ്പെട്ടവരുടെ ഇരകളുടെ ആവശ്യം. ടാറൻറിനെതിരെ 89 കുറ്റങ്ങൾ ചുമത്തുമെന്ന് ന്യൂസിലൻഡ് പൊലീസ് വ്യക്തമാക്കിയിരുന്നു. രാജ്യംകണ്ട ഏറ്റവും വലിയ ആക്രമണത്തിനാണ് മാർച്ച് 15ന് രാജ്യം സാക്ഷിയായത്. 50 പേരെയാണ് തോക്കുമായി മസ്ജിദുകളിലെത്തിയ ടാറൻറ് വെടിവെച്ചു െകാന്നത്.