തോക്ക് നിയമം കർക്കശമാക്കാൻ ന്യൂസിലൻഡ് മന്ത്രിസഭ
text_fieldsവെലിങ്ടൺ: ക്രൈസ്റ്റ് ചർച്ച് ഭീകരാക്രമണത്തിെൻറ പശ്ചാത്തലത്തിൽ രാജ്യത്തെ തോ ക്ക് നിയമം കർക്കശമാക്കാൻ ന്യൂസിലൻഡ് മന്ത്രിസഭ തത്ത്വത്തിൽ തീരുമാനിച്ചതായി പ്ര ധാനമന്ത്രി ജസീന്ത ആർഡേൻ. െഎകകണ്ഠ്യേനയാണ് മന്ത്രിസഭ തീരുമാനമെടുത്തതെന്നും അവർ കൂട്ടിേച്ചർത്തു. രാജ്യത്തെ ആയുധനിയമം മാറ്റിയെഴുതാനാണ് നീക്കം.10 ദിവസത്തിനകം ഇക്കാര്യത്തിൽ വ്യക്തത വരുത്തി പ്രഖ്യാപനമുണ്ടാകും. ആക്രമണം നടത്തിയത് ന്യൂസിലൻഡ് പൗരനല്ല എന്നതുകൊണ്ട് വെള്ള വംശീയതക്ക് രാജ്യത്തുള്ള പിന്തുണയെ കുറച്ചുകാണുന്നില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
‘തോക്ക് വിറ്റത് ഗൺസിറ്റി’
അതിനിടെ, ക്രൈസ്റ്റ് ചർച്ചിലെ തോക്ക് വിൽപനശാലയായ ‘ഗൺ സിറ്റി’യിൽനിന്ന് ബ്രൻറൺ ടാറൻറ് തോക്കുവാങ്ങിയിരുന്നുവെന്ന് വ്യക്തമായി. ഗൺസിറ്റി ഉടമ ഡേവിഡ് ടിപ്പിൽ വാർത്തസമ്മേളനത്തിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. നാലു തോക്കുകളും തിരകളുമാണ് ബ്രെൻറണ് വിറ്റത്. ‘പൊലീസ് വെരിഫൈഡ് ഒാൺലൈൻ മെയിൽ ഒാർഡർ’ പ്രക്രിയ വഴിയാണ് ആയുധങ്ങൾ കൈമാറിയത്. അസാധാരണമായെന്തെങ്കിലും ഇയാളിൽ ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്നും ഡേവിഡ് ടിപ്പിൽ കൂട്ടിച്ചേർത്തു.
ബ്രൻറൺ ടാറൻറ് ആക്രമണത്തിന് ഉപയോഗിച്ചത് അഞ്ചുതോക്കുകളാണ്. രണ്ടെണ്ണം സെമി ഒാേട്ടാമാറ്റിക് തോക്കുകളായിരുന്നു. ‘ഗൺസിറ്റി’യിൽ നിന്ന് വാങ്ങിയ തോക്കുകളാണോ കൂട്ടക്കൊലക്ക് ആക്രമി ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമല്ല. വാദം സ്വയം ബ്രൻറണിെൻറ മനോനിലക്ക് കുഴപ്പമൊന്നുമില്ലെന്നും കോടതിയിൽ സ്വയം വാദിക്കാനാണ് അയാൾ താൽപര്യപ്പെടുന്നതെന്നും ബ്രൻറണിെൻറ അഭിഭാഷകൻ വ്യക്തമാക്കി.