Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോക്ക്​ഡൗൺ ലംഘിച്ച്​...

ലോക്ക്​ഡൗൺ ലംഘിച്ച്​ വിനോദയാത്ര; ന്യൂസിലാൻഡ്​ ധനമന്ത്രിക്ക്​ സ്ഥാനചലനം

text_fields
bookmark_border
ലോക്ക്​ഡൗൺ ലംഘിച്ച്​ വിനോദയാത്ര; ന്യൂസിലാൻഡ്​ ധനമന്ത്രിക്ക്​ സ്ഥാനചലനം
cancel

ബ്ലൂംബർഗ്​: കൊറോണ വൈറസ്​ വ്യാപനം തടയുന്നത്​ ലക്ഷ്യമിട്ട് രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗൺ നിയമങ്ങൾ ല ംഘിച്ചതിന് ന്യൂസിലാൻഡിലെ ആരോഗ്യമന്ത്രിക്ക്​ സ്ഥാനചലനം. ആരോഗ്യ മന്ത്രി ഡേവിഡ്​ ക്ലാർകിനെ ധനകാര്യ സഹമന്ത്രി യായി തരംതാഴ്​ത്തിയായതായി പ്രധാനമന്ത്രി ജസീന്ദ ആർഡെൻ അറിയിച്ചു. ലോക്ക്​ഡൗൺ ലംഘിച്ച്​ ക്ലാർക്​ കുടുംബവുമായി കടൽതീരത്ത്​ സമയം ചെലവഴിച്ചെന്ന്​ കണ്ടെത്തിയതിനെ തുടർന്നാണ്​ നടപടി.

ഡേവിഡ്​ ക്ലാർക്​ ഐസൊലേഷൻ നിയമങ്ങൾ പാലിക്കാതെ പർവ്വതനിരകളിൽ ബൈക്കിങിന്​ പോയത്​ ഏറെ വിമർശനമുയർത്തിയിരുന്നു. ഇതിന്​ പിന്നാലെയാണ്​ അദ്ദേഹം തൻെറ കുടുംബത്തോടൊപ്പം കടൽത്തീരത്ത്​ നടക്കുന്നതിനായി 20 കിലോമീറ്റർ വാഹനമോടിച്ചത്​.

രാജ്യത്ത്​ സാധാരണ സാഹചര്യങ്ങളായിരുന്നുവെങ്കിൽ നിയമലംഘനം നടത്തിയ മന്ത്രിയെ പുറത്താക്കുമായിരുന്നുവെന്നും കോവിഡ്​ പ്രതിരോധ പ്രവർത്തനങ്ങളിൽ അദ്ദേഹവും പങ്കാളിയായതിനാലാണ്​ നടപടി ചുരുക്കിയതെന്നും പ്രധാനമന്ത്രി ജസീന്ദ പറഞ്ഞു. ഡേവിഡ്​ ക്ലാർക്കിൽ നിന്ന്​ താനും ന്യൂസിലാൻഡും നല്ല പ്രവർത്തികളാണ്​ പ്രതീക്ഷിക്കുന്നതെന്നും ജസീന്ദ ആർഡെൻ പ്രസ്താവനയിൽ പറഞ്ഞു.

മാർച്ച്​ 25 നാണ്​ ന്യൂസിലാൻഡിൽ ലോക്ക്​ഡൗൺ പ്രഖ്യാപിച്ചത്​. ലോക്ക്ഡൗൺ ആരംഭിച്ചതു മുതൽ രാജ്യത്ത്​ ആയിരക്കണക്കിന്​ നിയമഘംഘനങ്ങളാണ്​ പൊലീസ്​ റിപ്പോർട്ട്​ ചെയ്​തത്​. ഒരു ഘട്ടത്തിൽ പരാതി നൽകാനുള്ള വെബ്‌സൈറ്റ് തകരുകയും ചെയ്​തിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:new zealandworld newsbeachlockdown#Covid19
News Summary - New Zealand Minister Demoted, Drove Family To Beach in Lockdown - World news
Next Story