Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightരാ​സാ​യു​ധാ​ക്ര​മ​ണം:...

രാ​സാ​യു​ധാ​ക്ര​മ​ണം: ചില പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി ബ്രി​ട്ട​ൻ

text_fields
bookmark_border
രാ​സാ​യു​ധാ​ക്ര​മ​ണം: ചില പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യി ബ്രി​ട്ട​ൻ
cancel

ല​ണ്ട​ൻ: മാ​ർ​ച്ചി​ൽ റ​ഷ്യ​ൻ മു​ൻ ചാ​ര​നും മ​ക​ൾ​ക്കും നേ​രെ രാ​സാ​യു​ധം പ്ര​യോ​ഗി​ച്ച ആ​ക്ര​മി​ക​ളെ ക​ണ്ടെ​ത്തി​യ​താ​യി ബ്രി​ട്ടീ​ഷ്​ പൊ​ലീ​സ്. എ​ന്നാ​ൽ, ഇ​വ​രെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ​സം​ഘം പു​റ​ത്തു​വി​ട്ടി​ല്ല. ആ​ക്ര​മ​ണ​ത്തി​ന്​ പി​ന്നി​ൽ റ​ഷ്യ​ത​ന്നെ​യാ​ണെ​ന്ന വാ​ദ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്​ അ​ന്വേ​ഷ​ണ സം​ഘം.  

സാ​ലി​സ്​​ബു​റി​യി​ൽ​വെ​ച്ച്​ സെ​ർ​ജി സ്​​ക്രി​പാ​ലി​നും മ​ക​ൾ യൂ​ലി​യ​ക്കും നേ​രെ നൊ​വി​ചോ​ക്​ എ​ന്ന മാ​ര​ക വി​ഷ​മാ​ണ്​ പ്ര​യോ​ഗി​ച്ച​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട ചി​കി​ത്സ​ക്കു ശേ​ഷം  ഇ​രു​വ​രും സു​ഖം​പ്രാ​പി​ച്ചി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ​നി​ന്ന്​ ഡി​സ്​​ചാ​ർ​ജ്​ ചെ​യ്​​ത​ശേ​ഷം സു​ര​ക്ഷി​ത സ്​​ഥ​ല​ത്തേ​ക്ക്​ മാ​റ്റി​പ്പാ​ർ​പ്പി​ച്ചി​രി​ക്ക​യാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി  റ​ഷ്യ​ക്കാ​ർ​ക്ക്​ പ​ങ്കു​ണ്ടെ​ന്ന്​ ആ​രോ​പ​ണ​മു​യ​ർ​ന്നി​രു​ന്നു. സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചാ​ണ്​ ആ​ക്ര​മി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​ത്. 

സാ​ലി​സ്​​ബു​റി​ക്ക​ടു​ത്ത ആം​സ്​​ബു​റി​യി​ൽ  സ​മാ​ന​രീ​തി​യി​ൽ വീ​ണ്ടും രാ​സാ​യു​ധാ​ക്ര​മ​ണം ന​ട​ന്നി​രു​ന്നു. വി​ഷ​ബാ​ധ​യേ​റ്റ ദ​മ്പ​തി​ക​ളി​ൽ ഒ​രാ​ൾ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങു​ക​യും ചെ​യ്​​തു. ര​ണ്ടു  സം​ഭ​വ​ങ്ങ​ൾ​ക്കും ബ​ന്ധ​മു​ണ്ടെ​ന്നാ​ണ്​ പൊ​ലീ​സ്​ ക​രു​തു​ന്ന​ത്. ആ​ക്ര​മ​ണം ന​ട​ന്ന സ​മ​യം അ​തി​ർ​ത്തി ക​ട​ന്ന്​ ബ്രി​ട്ട​നി​ലെ​ത്തി​യ​വ​രു​ടെ ദൃ​ശ്യ​ങ്ങ​ൾ ശേ​ഖ​രി​ച്ചാ​ണ്​ പൊ​ലീ​സ്​ ​ പ്ര​തി​ക​ളെ ക​ണ്ടെ​ത്തി​യ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsnerve agent poissoningSergei-SkripalYulia-Skripal
News Summary - nerve agent; some suspect identified says Britain- world news
Next Story