Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനീരവ് മോദിക്ക് വീണ്ടും...

നീരവ് മോദിക്ക് വീണ്ടും ജാമ്യം നിഷേധിച്ചു; ജയിലിൽ തുടരണം

text_fields
bookmark_border
Neerav-Modi
cancel

ലണ്ടൻ: വിവാദ വജ്രവ്യവസായി നീരവ് മോദിക്ക് ലണ്ടനിലെ വെസ്​റ്റ്​ മിൻസ്​റ്റർ കോടതി ജാമ്യം നിഷേധിച്ചു. വായ്പതട്ടി പ്പ് നടത്തി രാജ്യംവിട്ട നീരവ് മോദിക്ക് ഇത് മൂന്നാം തവണയാണ് ജാമ്യം നിഷേധിക്കുന്നത്. മേയ്​ 30ന്​ വീണ്ടും വാദംകേൾ ക്കും. മാർച്ച് 19നാണ് നീരവ് മോദിയെ സ്കോട്ട്ലൻഡ് യാഡ് പൊലീസ് അറസ്​റ്റ്​ ചെയ്​തത്. ബാങ്ക് ശാഖയിൽ എത്തിയപ്പോഴായിരുന്നു അറസ്​റ്റ്​. മുമ്പ്​ രണ്ടു​ തവണ സമർപ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു.

ജാമ്യം ലഭിച്ചാൽ തെളിവുകൾ നശിപ്പിക്കാനും ഒളിവിൽ പോകാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസ് വീണ്ടും പരിഗണിക്കുംവരെ നീരവ് മോദി ജയിലിൽ തുടരേണ്ടിവരും. കഴിഞ്ഞ മാസം ജാമ്യാപേക്ഷ പരിഗണിക്കവെ നീരവിനെതിരെ അസാധാരണ കേസാണെന്ന് കോടതി നിരീക്ഷിച്ചിരുന്നു.

പഞ്ചാബ് നാഷനൽ ബാങ്കിൽനിന്ന്​ നീരവ് മോദിയും അമ്മാവൻ മെഹുൽ ചോക്സിയും ചേർന്ന് ക്രമവിരുദ്ധമായി 13,000 കോടി രൂപയുടെ വായ്പയാണ്​ സ്വന്തമാക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് ഇരുവരും രാജ്യംവിട്ടത്. നീരവ് മോദിയുടെ 1873.08 കോടിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മ​​െൻറ്​ കണ്ടുകെട്ടിയിരുന്നു.

Show Full Article
TAGS:Neerav Modi Bail world news malayalam news 
News Summary - Neerav modi bail-World news
Next Story