ദരിദ്ര രാജ്യങ്ങളിലേക്ക് മാലിന്യ കയറ്റുമതി നിയന്ത്രണം: യു.എസ് ഒഴികെ ലോക രാജ്യങ്ങളുടെ അംഗീകാരം
text_fieldsലണ്ടൻ: സമ്പന്ന രാജ്യങ്ങൾ ഉൽപാദിപ്പിക്കുന്ന ടൺകണക്കിന് പ്ലാസ്റ്റിക് മാലിന്യങ് ങൾ ദരിദ്ര രാജ്യങ്ങളിലേക്ക് തള്ളുന്ന നടപടിക്ക് തടയിട്ട് യു.എൻ. ഇതു സംബന്ധിച്ച കരാ റിൽ യു.എസ് ഒഴികെ ഒട്ടുമിക്ക രാജ്യങ്ങളും ഒപ്പുവെച്ചു. കരാർ പ്രകാരം പ്ലാസ്റ്റിക് മാലിന ്യം കയറ്റുമതി ചെയ്യുന്ന രാജ്യങ്ങൾ ബന്ധപ്പെട്ട രാജ്യത്തിെൻറ അനുമതി നേടണം. ഇതുവരെയു ം സ്വകാര്യ സ്ഥാപനങ്ങൾ വഴി നടത്തിയിരുന്ന കയറ്റുമതിക്ക് ഇതോടെ താൽക്കാലിക അറുതിയാകും.
യു.എസിൽനിന്നുള്ള പ്ലാസ്റ്റിക് ഉൽപന്നങ്ങൾ പുനരുൽപാദിപ്പിക്കുന്നത് ചൈന നേരത്തേ നിർത്തിവെച്ചിരുന്നു. ഇതോടെയാണ് അവ മൊത്തമായി മൂന്നാംലോക രാജ്യങ്ങളിലേക്ക് തള്ളൽ വ്യാപകമായത്. ഇന്തോനേഷ്യ, തായ്ലൻഡ്, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ ഇത്തരം മാലിന്യങ്ങൾ തള്ളാൻ മാത്രമുള്ള ഇടങ്ങൾ വർധിച്ചുവന്നതായി ‘ഇൻസിനറേറ്റർ ആൾട്ടർനേറ്റിവ്സ്’ എന്ന സംഘടന കുറ്റപ്പെടുത്തിയിരുന്നു.
പ്ലാസ്റ്റിക് മാലിന്യങ്ങൾ കടലിൽ അടിഞ്ഞുകൂടുന്നത് സമുദ്രങ്ങളിലെ ആവാസ വ്യവസ്ഥക്ക് ഭീഷണിയാവുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. 100 മെട്രിക് ടൺ മാലിന്യങ്ങൾ കടലിൽ മാത്രമുണ്ടെന്നാണ് കണക്ക്. ഇവയിൽ 80-90 ശതമാനവും വരുന്നത് കരയിൽനിന്നാണ്.
സ്വിറ്റ്സർലൻഡിലെ ജനീവയിൽ യു.എൻ പരിസ്ഥിതി പ്രോഗ്രാം സംഘടിപ്പിച്ച ഉച്ചകോടിയിൽ 187 രാജ്യങ്ങളുടെ പ്രതിനിധികൾ ഉടമ്പടിയിൽ ഒപ്പുവെച്ചിട്ടുണ്ട്. 1400ഓളം പ്രതിനിധികൾ 11 ദിവസം നടത്തിയ സുദീർഘ ചർച്ചകൾക്കൊടുവിലാണ് കരാർ.