Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോകം...

ലോകം അഭിമുഖീകരിക്കുന്നത്​ ഏറ്റവും ആപത്​കരമായ കാലഘട്ടം –നാറ്റോ മേധാവി

text_fields
bookmark_border
ലോകം അഭിമുഖീകരിക്കുന്നത്​ ഏറ്റവും ആപത്​കരമായ കാലഘട്ടം –നാറ്റോ മേധാവി
cancel
camera_alt?????????????????
​ലണ്ടൻ: ലോകം ഏറ്റവും അപകടകരമായ കാലഘട്ടത്തിലൂടെയാണ്​  കടന്നുപോകുന്നതെന്ന്​ നാറ്റോ സെക്രട്ടറി ജനറൽ ജെൻസ്​ സ്​റ്റോൾട്ടൻബർഗ്​. തുടർച്ചയായ ആണവായുധപരീക്ഷണങ്ങളിലൂടെ ഉത്തര കൊറിയയും, യൂ​േറാപ്പി​​െൻറ കിഴക്കൻ അതിർത്തിയിൽ ഒരു ലക്ഷത്തോളം സൈനികരെ വിന്യസിക്കാനുള്ള ​റഷ്യയ​ുടെയും നീക്കത്തെ​​െൻറയും പശ്ചാത്തലത്തിൽ ഗാർഡിയൻ ദിനപത്രത്തിന്​  അനുവദിച്ച അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരേസമയം ഉയർന്നുകൊണ്ടിരിക്കുന്ന നിരവധി ഭീഷണികൾ വിപത്​സാധ്യതകളെ ഗണ്യമായി വർധിപ്പിച്ചിരിക്കുകയാണെന്ന്​ സ്​റ്റോൾട്ടൻബർഗ്​ ചൂണ്ടിക്കാട്ടി.

കൂട്ടസംഹാരായുധങ്ങളുടെ വ്യാപനം, ഭീകരവാദികൾ  സൃഷ്​ടിക്കുന്ന അസ്​ഥിരത ഭീഷണി, സമീപകാലത്ത്​ റഷ്യ  പ്രകടിപ്പിച്ചുവരുന്ന ആക്രമണോത്സുകത തുടങ്ങിയവയാണ്​ ലോകസമാധാനത്തിന്​ നേരെ കനത്ത വെല്ലുവിളികൾ  ഉയർത്തുന്നതെന്ന്​ മോസ്​കോയിലെ നാറ്റോ സേനാവ്യൂഹങ്ങളെ  സന്ദർശിച്ച നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്​തമാക്കി. അടുത്ത വ്യാഴാഴ്​ച മുതൽ യൂറോപ്യൻ അതിർത്തിയിൽ  റഷ്യ ^ബെലറൂസ്​ സംയുക്​ത അഭ്യാസം ആരംഭിക്കും. ആറു​ ദിവസം നീളുന്ന അഭ്യാസപ്രകടനം ശീതസമര കാലഘട്ടത്തിനു ശേഷം നടക്കുന്ന ഏറ്റവും വലിയ സൈനികാഭ്യാസമാകുമെന്ന്​ വിലയിരുത്തപ്പെടുന്നു.

ഉത്തര കൊറിയൻ ആണവഭീഷണികളെ നേരിടാൻ യു.എസ്​ മിസൈൽ പ്രതിരോധ കവചം (താഡ്​) വ്യാപിപ്പിക്കാനുള്ള നീക്കവുമായി ദക്ഷിണ കൊറിയ രംഗപ്രവേശം ചെയ്​തതോടെ മേഖലയിൽ യുദ്ധസമാന സാഹചര്യം ഉടലെടുത്തതായി നിരീക്ഷകർ കരുതുന്നു. ഉത്തര  കൊറിയക്കെതിരെ യു.എസ്​ പ്രസിഡൻറ്​ നൽകിയ കടുത്ത  മുന്നറിയിപ്പുകളും മേഖലയിലെ ആശങ്കക്ക്​ ആക്കം വർധിപ്പിക്കുന്നു.  ട്രംപി​​െൻറ മുന്നറിയിപ്പുകൾക്ക്​ പിന്തുണ നൽകുമോ എന്ന ചോദ്യത്തിന്​  രാഷ്​ട്രീയ പരിഹാരത്തിനാണ്​ ത​​െൻറ പിന്തുണ എന്നായിരുന്നു സ്​റ്റോൾട്ടൻബർഗി​​െൻറ മറുപടി. നിലവിലെ സാഹചര്യത്തെ കൂടുതൽ  ആശങ്കകുലമാക്കുന്ന പ്രസ്​താവനകൾ നടത്താൻ ഒരുക്കമല്ലെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഉത്തര കൊറിയൻ ഭീഷണികളെ നേരിടാൻ ദക്ഷിണ  കൊറിയ കൈക്കൊണ്ട സൈനികനീക്കങ്ങളെ സ്വാഗതം ചെയ്യുന്നതായും അത്തരം നടപടികൾ സ്വീകരിക്കാനുള്ള അവകാശം ദക്ഷിണ കൊറിയക്കുണ്ടെന്നും അദ്ദേഹം വ്യക്​തമാക്കി.  സൈനിക അഭ്യാസവുമായി ബന്ധപ്പെട്ട അന്താരാഷ്​ട്ര ചട്ടങ്ങൾ കാറ്റിൽപറത്തിയ റഷ്യ പുതിയ അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്​ ആശങ്കജനകമാണെന്ന്​ നാറ്റോ തലവൻ കുറ്റപ്പെടുത്തി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsNato chiefdangerous point
News Summary - Nato chief: world is at its most dangerous point in a generation- World news
Next Story