ഇൻഫോസിസ് സ്ഥാപകൻ നാരായണ മൂർത്തിയുടെ മരുമകൻ ബ്രിട്ടീഷ് കാബിനറ്റിൽ
text_fieldsലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ്യുടെ കാബിനറ്റിൽ ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ മരുമകനായ റിഷി സുനകും. തിങ്കളാഴ്ച മേയ്യുടെ കാബിനറ്റ് പുനഃസംഘടിപ്പിച്ചേപ്പാഴാണ് ഇന്ത്യൻവംശജനായ റിഷിെയ ഭവന, കമ്യൂണിറ്റീസ്, തദ്ദേശ ഭരണവകുപ്പ് മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയായി നിയമിച്ചത്.
എം.പിയായ റിഷിയെ മന്ത്രാലയത്തിലെ അണ്ടർ സെക്രട്ടറിയായി തിരഞ്ഞെടുത്തതായി പ്രധാനമന്ത്രിയുടെ ഒാഫിസിലെ ഒൗദ്യോഗിക ട്വിറ്റർപേജിലൂടെ അറിയിച്ചു. 2015 ലെ തെരഞ്ഞെടുപ്പിൽ നോർത്ത് യോർക്ക്െഷയറിലെ റിച്ച്മൗണ്ടിൽ നിന്നാണ് റിഷി സുനക് െതരഞ്ഞെടുക്കപ്പെട്ടത്.
ഒാക്സ്ഫഡ് യൂനിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ റിഷി ലണ്ടനിൽ േഗ്ലാബൽ ഇൻവെസ്റ്റ്മെൻറ് ബാങ്ക് സ്ഥാപിച്ചു. 2014 ലാണ് രാഷ്ട്രീയപ്രവർത്തനങ്ങളിലേക്ക് തിരിയുന്നത്. സ്റ്റാൻഫോഡ് ബിസിനസ് സ്കൂളിൽ പഠിക്കുേമ്പാഴാണ് മൂർത്തിയുടെ മകൾ അക്ഷിതയുമായി പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും.