Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോഹിങ്ക്യൻ പീഡനം:...

റോഹിങ്ക്യൻ പീഡനം: മ്യാന്മറിന്​ സഹായം നിർത്തുമെന്ന്​ യു.എൻ

text_fields
bookmark_border
rohingyagirl
cancel

നയ്​പിഡാവ്​: റോഹിങ്ക്യൻ മുസ്​ലിംകളുടെ പുനരധിവാസത്തിന്​ മ്യാന്മർ സർക്കാറിന്​ നൽകിവരുന്ന സാമ്പത്തികസഹായം ന ിർത്തിവെക്കുമെന്ന്​ യു.എൻ മുന്നറിയിപ്പ്​. റോഹിങ്ക്യകൾക്കെതിരായ പീഡനം കൂടുതൽ രൂക്ഷമായി തുടരുന്ന സാഹചര്യത്തിലാണ്​ സഹായം നിർത്തിവെക്കുന്നത്​. അവശ്യസേവനങ്ങൾക്കു​ മാത്രമായി ഇനി സഹായം ചുരുക്കുമെന്നും ഈ മാസാദ്യം അയച്ച കത്തിൽ പറയുന്നു.

ഏഴു വർഷം മുമ്പാണ്​ രാഖൈനിലെ റോഹിങ്ക്യൻ ക്യാമ്പുകളിലുള്ളവരുടെ പുനരധിവാസത്തിനും അടിയന്തര ആവശ്യങ്ങൾക്കും യു.എൻ ഫണ്ട്​ നൽകിത്തുടങ്ങിയത്​. എന്നാൽ, വർഷങ്ങൾ കഴിഞ്ഞും രാജ്യത്ത്​ റോഹിങ്ക്യകൾക്ക്​ മൗലികാവകാശങ്ങൾപോലും തിരിച്ചുകിട്ടിയിട്ടില്ല. 1,28,000 റോഹിങ്ക്യകളാണ്​ നിലവിൽ ഈ ക്യാമ്പുകളിൽ കഴിയുന്നത്​.

ഇവ അടച്ചുപൂട്ടി പുതിയ വീടുകളിൽ ഇവരെ പുനരധിവസിപ്പിക്കണമെന്ന്​ യു.എൻ ആവശ്യ​െപ്പട്ടിരുന്നു. ഇത്​ പക്ഷേ, സർക്കാർ നടപ്പാക്കിയിട്ടില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unRohingyaworld newsmalayalam news
News Summary - Myanmar: UN threatens to withdraw aid over 'policy of apartheid' against Rohingya
Next Story