Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വി​മാ​ന​ത്തി​ൽ ക​യ​റ​ണ​മെ​ങ്കി​ൽ ഹി​ജാ​ബ് മാ​റ്റ​ണം -മു​സ്‌​ലിം യു​വ​തി​യോ​ട് അ​ധി​കൃ​ത​ർ

text_fields
bookmark_border
വി​മാ​ന​ത്തി​ൽ ക​യ​റ​ണ​മെ​ങ്കി​ൽ ഹി​ജാ​ബ് മാ​റ്റ​ണം -മു​സ്‌​ലിം യു​വ​തി​യോ​ട് അ​ധി​കൃ​ത​ർ
cancel

റോം: വിമാനത്തിൽ കയറാനെത്തിയ മുസ്‍ലിം യുവതിയോട് ഹിജാബ് എടുത്തുമാറ്റാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതായി പരാതി. റോമിലെ കിയാംപിനോ വിമാനത്താവളത്തിലാണ് സംഭവം. യാത്രക്കെത്തിയ ഇന്തോനേഷ്യൻ യുവതി അഘ്നിയയോടാണ് ഹിജാബ് മാറ്റണമെന്ന് ആവശ്യപ്പെട്ടത്. ഡെയ്ലി മെയിലാണ് സംഭവം റിപ്പോർട്ട് ചെയ്തത്.

ശിരോവസ്ത്രം ധരിച്ചകന്യാസ്ത്രീകളെ കടന്നുപോകാൻ അനുവദിച്ചെന്നും യുവതി പറഞ്ഞു. സുരക്ഷ യൂനിറ്റുകൾ കടക്കുമ്പോൾ എയർപോർട്ട് ഉദ്യോഗസ്ഥർ കയർക്കുന്നതി​െൻറ വിഡിയോ യുവതി റെക്കോഡ് ചെയ്തിരുന്നു. ഇതിൽ യുവതിയോട് ഉദ്യോഗസ്ഥ നോട്ടീസ് ബോർഡ് നോക്കാൻ ആവശ്യപ്പെടുന്നതും അതിൽ പറഞ്ഞിരിക്കുന്നതുപോലെ ഹിജാബ് മാറ്റാനും പറയുന്നത് വ്യക്തമാണ്. നിങ്ങൾക്കു മുടിയിൽ എന്തുവേണമെങ്കിലും ഒളിപ്പിക്കാൻ സാധിക്കും. ഹിജാബ് മാറ്റിയില്ലെങ്കിൽ എന്തെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോയെന്ന് എങ്ങനെയാണ് മനസ്സിലാകുന്നതെന്നും ഉദ്യോഗസ്ഥ ചോദിക്കുന്നുണ്ട്. എന്നാൽ യുവതി ഹിജാബ് മാറ്റാൻ തയാറായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - muslim women asked to remove hijab
Next Story