Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘തീ​വ്ര​വാ​ദി​യെ​ന്ന്​...

‘തീ​വ്ര​വാ​ദി​യെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന ഹി​ജാ​ബ്​’  നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി

text_fields
bookmark_border
‘തീ​വ്ര​വാ​ദി​യെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന ഹി​ജാ​ബ്​’  നീ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി
cancel

ല​ണ്ട​ൻ: ‘തീ​വ്ര​വാ​ദി​യെ​ന്ന്​ തോ​ന്നി​പ്പി​ക്കു​ന്ന ഹി​ജാ​ബ്​’ നീ​ക്കാ​ൻ തൊ​ഴി​ലു​ട​മ ആ​വ​ശ്യ​പ്പെ​ട്ട​താ​യി സ്​​ത്രീ​യു​ടെ പ​രാ​തി. ബ്രി​ട്ട​ൻ മാ​ഞ്ച​സ്​​റ്റ​ർ തൊ​ഴി​ൽ ട്രൈ​ബ്യൂ​ണ​ലി​നു​ മു​ന്നി​ലാ​ണ്​ മ​ത​പ​ര​മാ​യ വി​വേ​ച​നം കാ​ണി​ച്ച​താ​യി സ്​​ത്രീ പ​രാ​തി​പ്പെ​ട്ട​ത്. ഹി​ജാ​ബി​​​െൻറ ക​റു​ത്ത​നി​റം ഭീ​ക​ര​വ​ദ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്ന്​ തോ​ന്നി​ക്കു​മെ​ന്നും അ​തി​നാ​ൽ നി​റം മാ​റ്റ​ണ​മെ​ന്നും ഇ​വ​രോ​ട്​ ആ​വ​ശ്യ​പ്പെ​ട്ട​താ​യി പ​രാ​തി​യി​ലു​ണ്ട്.

വെ​ള്ള​ക്കാ​രും മു​സ്​​ലിം ഇ​ത​ര വി​ഭാ​ഗ​ങ്ങ​ളും കൂ​ടു​ത​ൽ സ​മീ​പി​ക്കു​ന്ന ക​മ്പ​നി​യി​ൽ ഹി​ജാ​ബ്​ ധ​രി​ക്കു​ന്ന​ത്​ ഭീ​തി​യു​ണ്ടാ​ക്കു​മെ​ന്ന്​ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ പ​റ​ഞ്ഞ​താ​യും പ​രാ​തി​ക്കാ​രി ആ​രോ​പി​ക്കു​ന്നു​ണ്ട്. 

പി​ന്നീ​ട്​ ക​മ്പ​നി​യി​ൽ​നി​ന്ന്​ രാ​ജി​വെ​ക്കേ​ണ്ടി​വ​ന്ന സ്​​ത്രീ​യു​ടെ പ​രാ​തി കേ​ൾ​ക്കാ​ൻ ആ​രും സ​ന്ന​ദ്ധ​മാ​യി​ല്ലെ​ന്നും മ​ത​പ​ര​വും ലിം​ഗ​പ​ര​വു​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ വി​വേ​ച​ന​ത്തി​നി​ര​യാ​യെ​ന്നും പ​രാ​തി​യി​ൽ ബോ​ധി​പ്പി​ച്ചു. ബ്രി​ട്ട​നി​ൽ തൊ​ഴി​ലി​ട​ങ്ങ​ളി​ൽ മ​ത​പ​ര​മാ​യ വി​വേ​ച​ന​ങ്ങ​ൾ അ​ടു​ത്ത​കാ​ല​ത്താ​യി വ​ർ​ധി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:londonhijab
News Summary - Muslim told to remove ‘terrorist-looking’ black hijab by UK employers
Next Story