ഈജിപ്ത് മാധ്യമങ്ങൾ മുർസിയുടെ മരണവാർത്ത ഒതുക്കി
text_fieldsകൈറോ: മുൻ പ്രസിഡൻറ് മുഹമ്മദ് മുർസിയുടെ മരണവാർത്ത നന്നായി കൊടുക്കാൻ ഈജിപ്ത് ഭരണകൂടം അനുവദിച്ചില്ലെന്ന് മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്. ഈജിപ്ഷ്യൻ മാധ്യമങ്ങളിൽ മുർസിയുടെ മരണവാർത്തയുടെ കവറേജ് മോശമായിരുന്നു.
രാജ്യത്ത് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ആദ്യപ്രസിഡൻറാണ് മുർസി. എന്നാൽ, അദ്ദേഹത്തിെൻറ മരണവാർത്ത ഉൾപേജിലൊതുക്കുകയായിരുന്നു മിക്ക മാധ്യമങ്ങളും. അൽ മസ്രി അൽ യൗ ം എന്ന മാധ്യമം മാത്രമാണ് വാർത്ത ഒന്നാം പേജിൽ നന്നായി കൊടുത്തത്. ഈജിപ്്ത് മാധ്യമങ്ങളെ സ്വതന്ത്രരായി പ്രവർത്തിക്കാൻ അനുവദിക്കണമെന്നും സംഘം ആവശ്യപ്പെട്ടു.
