Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമുറാദ്​ ഹോഫ്​മാൻ...

മുറാദ്​ ഹോഫ്​മാൻ അന്തരിച്ചു

text_fields
bookmark_border
മുറാദ്​ ഹോഫ്​മാൻ അന്തരിച്ചു
cancel

ബെ​ർ​ലി​ൻ: ജ​ർ​മ​ൻ ന​യ​ത​ന്ത്ര​ജ്ഞ​നും ലോ​ക പ്ര​ശ​സ്​​ത ഇ​സ്​​ലാ​മി​ക പ​ണ്ഡി​ത​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ ി​രു​ന്ന ഡോ. ​മു​റാ​ദ്​ ​വി​ൽ​ഫ്ര​ഡ്​ ഹോ​ഫ്​​മാ​ൻ അ​ന്ത​രി​ച്ചു. 89 വ​യ​സ്സാ​യി​രു​ന്നു. ജ​ർ​മ​ൻ വി​ദേ​ശ വ​ക ു​പ്പി​ൽ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രി​ക്കെ 1980ൽ ​ഇ​സ്​​ലാം സ്വീ​ക​രി​ക്കു​ക​യും മ​ത​ത്തെ കു​റി​ച്ച തെ ​റ്റി​ദ്ധാ​ര​ണ​ക​ൾ അ​ക​റ്റാ​ൻ നി​ര​ന്ത​രം ര​ച​ന നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്​​ത ഹോ​ഫ്​​മാ​ൻ ഇ​സ്​​ലാ​മി​ന ും പ​ടി​ഞ്ഞാ​റി​നു​മി​ട​യി​ലെ പാ​ല​മെ​ന്നാ​ണ്​ സ്വ​യം വി​ശേ​ഷി​പ്പി​ച്ചി​രു​ന്ന​ത്.

അ​ൾ​ജീ​രി​യ, മൊ ​റോ​​ക്കോ എ​ന്നീ രാ​ജ്യ​ങ്ങ​ളി​ൽ ജ​ർ​മ​ൻ അം​ബാ​സ​ഡ​റാ​യ ശേ​ഷം നാ​റ്റോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഡ​യ​റ​ക്​​ട​റാ​യു ം പ്ര​വ​ർ​ത്തി​ച്ചു. ‘ഇ​സ്​​ലാം: ദ ​ആ​ൾ​ട്ട​ർ​നേ​റ്റി​വ്, ജേ​ണി ടു ​മ​ക്ക തു​ട​ങ്ങി​യ​വ​യാ​ണ്​ പ്ര​ശ​സ്​​ത ര​ച​ന​ക​ൾ. മ​ല​യാ​ള​ത്തി​ലു​ൾ​പ്പെ​ടെ വി​വി​ധ ലോ​ക ഭാ​ഷ​ക​ളി​ൽ അ​ദ്ദേ​ഹ​ത്തി​​െൻറ ര​ച​ന​ക​ൾ വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ​നി​ര​ന്ത​രം ലോ​ക സ​ഞ്ചാ​രം ന​ട​ത്തി​യ ഹോ​ഫ്​​മാ​ൻ സ്​​റ്റു​ഡ​ൻ​റ്​​സ്​ ഇ​സ്​​ലാ​മി​ക്​ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ദ​ക്ഷി​ണ കേ​ര​ള സ​മ്മേ​ള​ന​ത്തി​​െൻറ ഭാ​ഗ​മാ​യി കേ​ര​ള​ത്തി​ലും എ​ത്തി​യി​ട്ടു​ണ്ട്.

മെ​റി​റ്റ്​ ഓ​ഫ്​ ഫെ​ഡ​റ​ൽ റി​പ്പ​ബ്ലി​ക്​ ഓ​ഫ്​ ജ​ർ​മ​നി, ദു​ബൈ ഹോ​ളി ഖു​ർ​ആ​ൻ അ​വാ​ർ​ഡ്​ തു​ട​ങ്ങി നി​ര​വ​ധി പു​ര​സ്​​കാ​ര​ങ്ങ​ൾ​ നേ​ടി​യി​ട്ടു​ണ്ട്. ജ​ർ​മ​നി​യി​ലെ മു​സ്​​ലിം കൂ​ട്ടാ​യ്​​മ​യാ​യ സെ​ൻ​ട്ര​ൽ കൗ​ൺ​സി​ൽ ഓ​ഫ്​ മു​സ്​​ലിം​സ്​ ഇ​ൻ ജ​ർ​​മ​നി​യു​ടെ ഓ​ണ​റ​റി അം​ഗ​വും ഉ​പ​ദേ​ശ​ക​നു​മാ​യി​രു​ന്നു.

വിടവാങ്ങിയത്​ മതങ്ങളെ അടുപ്പിച്ച നയതന്ത്രജ്​ഞൻ
ആഫ്രിക്കയുടെയും യൂറോപ്പി​​െൻറയും മനസ്സ്​ കീഴടക്കിയ മികച്ച നയത​ന്ത്രഞ്​ജനെന്ന വലിയ പദവി വേണ്ടെന്നുവെച്ച്​ മതങ്ങൾക്കി​ടയിൽ സ്​നേഹം തീർക്കുന്ന പാലമാകാൻ ലോകം ചുറ്റിയ തീർഥാടക​​​െൻറ നഷ്​ടമാണ്​ മുറാദ്​ ഹോഫ്​മാ​​െൻറ വിടവാങ്ങൽ. അമേരിക്കയിൽ പോയി ഉന്നത വിദ്യാഭ്യാസം ചെയ്​ത്​,​ ’60കൾ മുതൽ ആഫ്രിക്കയിൽ ജർമനിയെ ​പ്രതിനിധാനം ചെയ്​ത്​ മുതിർന്ന നാറ്റോ ഉദ്യോഗസ്​ഥൻ വരെയെത്തിയിട്ടും അതൊന്നുമല്ല, ത​​െൻറ തട്ടകമെന്ന തിരിച്ചറിവുമായാണ്​ ’80കളിൽ ഇസ്​ലാം വരിക്കുന്നത്​. പിന്നെയും ഒരു പതിറ്റാണ്ടിലേറെ ജർമൻ വിദേശകാര്യ വകുപ്പിൽ സേവനം ചെയ്​ത ​ഹോഫ്​മാൻ ’94ൽ നയതന്ത്ര ദൗത്യം അവസാനിപ്പിച്ച്​ മുഴുസമയ മത പ്രബോധനവുമായി രംഗത്തിറങ്ങുകയായിരുന്നു.

1931ൽ ജർമൻ നഗരമായ ആഷ്​ഫൻബർഗിൽ റോമൻ കത്തോലിക്ക കുടുംബത്തിൽ ജനിച്ച അദ്ദേഹത്തി​​െൻറ മതപരിവർത്തനം യൂറോപ്പിൽ വലിയ കോളിളക്കം സൃഷ്​ടിച്ചിരുന്നു. 1983 മുതൽ ’87 വരെ തന്ത്രപ്രധാനമായ നാറ്റോ ഇൻഫർമേഷൻ ഓഫിസർ പദവിയിലായിരുന്നു സേവനം. 1987ൽ അൽജീരിയയിൽ ജർമൻ സ്​ഥാനപതിയായി ചുമതല നൽകിയപ്പോൾ വിദേശത്ത്​ ജർമനിയെ പ്രതിനിധാനം ചെയ്യുന്ന ആദ്യ മുസ്​ലിം എന്ന നിലക്ക്​ വിമർശനമുയർന്നു. എതിർപ്പു​ വകവെക്കാതെ മധ്യമനിലപാടുമായി ആഫ്രിക്കയിൽ ജർമനിയുടെ വക്​താവായി തുടർന്ന ​അദ്ദേഹം 90-94 കാലയളവിൽ മൊറോകോയിലും സ്​ഥാനപതിയായി. ഔദ്യോഗിക നയതന്ത്രവും മതങ്ങൾക്കിടയിലെ നയതന്ത്രവും ഇനിയും ഒന്നിച്ചുപോകില്ലെന്ന തിരിച്ചറിവിൽ ഒടുവിൽ​ ഉദ്യോഗസ്​ഥ ജീവിതത്തിന്​ വിടപറയുകയായിരുന്നു.

പടിഞ്ഞാറിന്​ ഇസ്​ലാമിനെ പരിചയപ്പെടുത്തുകയും മുസ്​ലിമിന്​ പടിഞ്ഞാറിനെ പരിചയപ്പെടുത്തുകയും ചെയ്യുകയാണ്​ ത​​െൻറ ദൗത്യമെന്ന്​ ഹോഫ്​മാൻ സ്വയം പരിചയപ്പെടുത്തി. ഫ്രഞ്ച്​ കോളനിയായിരുന്ന അൽജീരിയ ’60കളിൽ സ്വാതന്ത്ര്യത്തിനായി നടത്തിയ പോരാട്ടത്തിനിടെ അവിടെ കണ്ട കാഴ്​ചകളാണ്​ ഇസ്​ലാമി​​ലേക്ക്​ അടുപ്പിച്ചത്​. അധിനിവേശകരുടെ കൊടിയ പീഡനങ്ങളിലും സഹനത്തോടെ പിടിച്ചുനിന്ന അൽജീരിയൻ ജനതക്ക്​ മതത്തി​​െൻറ തണലാണ്​ തുണയായതെന്നും ശരിയായ ഇസ്​ലാമി​​െൻറ നന്മയെ ആ രാജ്യത്ത്​ കണ്ടെത്തുകയായിരുന്നുവെന്നും എഴുതി. ഇസ്​ലാമിക ചിത്രകലയിലും ​അദ്ദേഹത്തി​​െൻറ മനസ്സുടക്കി. തുർക്കിയിൽ അന്നാട്ടുകാരിയായ പത്​നിക്കൊപ്പം താമസിച്ച വീട്ടിൽ ഇസ്​ലാമിക ശിൽപങ്ങളുടെ വലിയ ശേഖരം നിറഞ്ഞുനിന്നു.

വിൽഫ്രെഡ്​ ഹോഫ്​മാൻ മതംമാറിയതോടെ പേരി​​െൻറ തുടക്കത്തിൽ മുറാദ്​ എന്നുകൂടി ചേർത്തു. ഖുർആൻ വായനയുടെ ആക്കം കൂട്ടി. മക്കയിലെത്തി ഹജ്ജ്​ നിർവഹിച്ചു. അതി​​െൻറ വൈകാരിക തലങ്ങളിൽനിന്നായിരുന്നു ‘ജേണി ടു മക്ക’ എന്ന പുസ്​തകം.
ഒരിക്കലും തീവ്രതയുടെ പക്ഷത്തായിരുന്നില്ല ഹോഫ്​മാനെന്ന്​ നയതന്ത്ര രംഗത്ത്​ കൂടെ പ്രവർത്തിച്ച ഓരോരുത്തരും സാക്ഷ്യം പറയും. ഇസ്​ലാമിനെ മനസ്സിലാക്കാനും അത്​ മറ്റുള്ളവരിലെത്തിക്കാനും നിരന്തരം യാത്ര ചെയ്​തു. ഒട്ടുമിക്ക രാജ്യങ്ങളിലും അങ്ങനെ എത്തി. നിശ്ശബ്​ദമായ ത​​െൻറ സേവനത്തിന്​ അംഗീകാരമായാണ്​ 2009ൽ ദുബൈ സർക്കാർ ഇസ്​ലാമിക ലോകത്തെ വിശിഷ്​ട വ്യക്​തിത്വങ്ങൾക്ക്​ നൽകുന്ന ഹോളി ഖുർആൻ അവാർഡ്​ സമ്മാനിച്ചത്​. 2000ത്തിൽ നടന്ന എസ്​.​െഎ.ഒ ദക്ഷിണമേഖല സമ്മേളനത്തിൽ പ​െങ്കടുക്കാനായി ഹോഫ്​മാൻ കേരളത്തിലുമെത്തിയിരുന്നു.അടുത്തകാലത്തായി ഇസ്​ലാമിനോട്​ പടിഞ്ഞാറി​ന്​ സഹിഷ്​ണുത നഷ്​ടപ്പെട്ടതാണ്​ പുതിയ പ്രശ്​നങ്ങളിൽ പലതിനും കാരണമെന്ന്​ ഹോഫ്​മാൻ തുറന്നെഴുതിയിരുന്നു.

1987ൽ പുറത്തിറക്കിയ ‘ജര്‍മന്‍ മുസ്‍ലിമി​​െൻറ ഒരു ദിവസം’ അനുകൂലമായും പ്രതികൂലമായും വലിയ പ്രതികരണങ്ങൾ ഏറ്റുവാങ്ങിയ കൃതിയാണ്​. 1992ൽ വിപണിയിലെത്തിയ ഇസ്‍ലാം: ബദല്‍മാര്‍ഗം​’ പ്രസാധനത്തിന്​ മു​േമ്പ വലിയ കോളിളക്കം സൃഷ്​ടിച്ചു. ‘ഇസ്​ലാം 2000’ ഉൾപ്പെടെ പിന്നെയും നിരന്തരം കൃതികളെഴുതി, ഇസ്​ലാമിനെ ലളിതമായി പറഞ്ഞുകൊടുക്കാൻ ലക്ഷ്യമിട്ട കൃതികൾ. ഇസ്​ലാം, ക്രൈസ്​തവ മതങ്ങൾക്കിടയിലെ സൗഹൃദം രൂഢമാക്കാൻ ലക്ഷ്യമിട്ട്​ ലോകത്തുടനീളം പ്രമുഖർ ഒപ്പുവെച്ച ‘ഞങ്ങൾക്കും നിങ്ങൾക്കുമിടയിലെ പൊതുവാക്ക്​’ എന്ന തുറന്ന കത്തിൽ ഹോഫ്​മാനും ഒപ്പുവെച്ചിരുന്നു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Murad Wilfried Hofmann
News Summary - Murad Wilfried Hofmann death
Next Story