Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമരണനിരക്ക്​ കൂടുന്നു;...

മരണനിരക്ക്​ കൂടുന്നു; ചരമ പേജുകൾ മതിയാകാതെ ഇറ്റാലിയൻ പത്രങ്ങൾ

text_fields
bookmark_border
obituary-pages
cancel
camera_alt?????? ?? ????????? ???? ????????? ?????????? ??? ??????

റോം: തികച്ചും അപ്രതീക്ഷിതമായിട്ടാണ്​ കോവിഡ്​ ഭീതി ഇറ്റലിയെ പിടിച്ചുകുലുക്കിയത്​. രാജ്യമാകെ സ്​തംഭിച്ച്​ നിൽക്കുകയാണ്​. ഇതി​​​െൻറ വ്യാപ്​തി മനസ്സിലാകണമെങ്കിൽ ഇറ്റലിയിലെ പത്രങ്ങൾ ഒന്ന്​ മറിച്ചുനോക്കിയാൽ മതി.

180 വർഷം പഴക്കമുള്ള ‘ലികോ ഡി ബെർഗാമോ’ എന്ന ഇറ്റാലിയൻ പത്രം കഴിഞ്ഞദിവസം പുറത്തിറങ്ങിയത്​ പത്ത്​ പേജ്​ ചരമവുമായിട്ടാണ്​. സാധാരണ പരമാവധി രണ്ട്​ പേജുകൾ മാത്രമാണ്​ ചരമത്തിന്​ നീക്കിവെക്കാറ്​. അതാണിപ്പോൾ വർധിച്ചത്​. ഇതിൽ 90 ശതമാനം ചരമങ്ങളും കോവിഡ്​ കാരണമാണ്​. നിലവിൽ കോവിഡ്​ ബാധിച്ച്​ 2100ന്​ മുകളിൽ ആളുകളാണ്​ രാജ്യത്ത്​ മരിച്ചത്​. 28,000 പേർക്ക്​ രോഗം ബാധിച്ചു​.

ഇറ്റലിയിലെ നഗരങ്ങ​െളല്ലാം അക്ഷരാർഥത്തിൽ വിജനമായിരിക്കുകയാണ്. ജനങ്ങളെല്ലാം വീടുകളിൽ തന്നെ കഴിയാനാണ്​ നിർദേശം. സർക്കാർ ജീവനക്കാർ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ​ക്ക്​ മാ​ത്ര​മാ​ണ്​ പു​റ​ത്തു​േ​പാ​കാ​ൻ അ​നു​മ​തി. ഹോട്ടലുകളും കടകളുമെല്ലാം അടിച്ചിട്ടു​. പൊ​തു​പ​രി​പാ​ടി​ക​ൾ വിലക്കിയിട്ടുണ്ട്​.

വി​വാ​ഹ, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ളും പാടില്ല. ഏ​പ്രി​ൽ മൂ​ന്നു​വ​രെ​യാ​ണ്​ നി​യ​ന്ത്ര​ണം. സ്​​കൂ​ളു​ക​ളും കോ​ള​ജു​ക​ളും തി​യ​റ്റ​റു​ക​ളു​മെ​ല്ലാം തുറന്നിട്ട്​ ദിവസങ്ങളായി. സർക്കാർ പ്രതിരോധ നടപടികൾ ശക്തമാക്കുന്നുണ്ടെങ്കിലും മരണനിരക്ക്​ കുറക്കാൻ സാധിക്കാത്തത്​ ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:italyL'Eco di Bergamo
News Summary - more obituary pages in italian news papers due to covid
Next Story