മോദിവിജയം ഇന്ത്യക്കും ലോകത്തിനും മോശം വാർത്തയെന്ന് ‘ഗാർഡിയൻ’
text_fieldsലണ്ടൻ: നരേന്ദ്ര മോദിയുടെ തെരഞ്ഞെടുപ്പുവിജയം വഴി ഇന്ത്യയുടെ ആത്മാവ് ഇരുണ്ട രാഷ് ട്രീയത്തിലേക്ക് വഴുതുകയാണെന്ന് ബ്രിട്ടീഷ് മാധ്യമമായ ‘ദി ഗാർഡിയൻ’. ഇന്ത്യക്കും ല ോകത്തിനും മോശം വാർത്തയാണിത്. ബഹുകക്ഷി ജനാധിപത്യം എന്ന സ്വതന്ത്ര ഇന്ത്യയുടെ ഏറ്റവും അമൂല്യമായ ആഭരണത്തെ മോദി വെല്ലുവിളിക്കുകയാണ്.
വ്യാജവാദങ്ങളും വിവരങ്ങളും സമർഥമായി ഉപയോഗിക്കുന്ന വ്യക്തിപ്രഭാവമുള്ള പ്രചാരകനാണ് മോദി. അദ്ദേഹത്തെ എങ്ങനെ പരാജയപ്പെടുത്താമെന്നതിനെ കുറിച്ച് കോൺഗ്രസും ഗാന്ധികുടുംബവും ഗൗരവതരമായ പുനർവിചിന്തനം നടത്തണമെന്നും ഗാർഡിയൻ എഡിറ്റോറിയൽ അഭിപ്രായപ്പെടുന്നു.
‘അപകടകരമാംവിധം അപ്രാപ്യനാ’ണ് മോദിയെന്ന് ന്യൂയോർക് ടൈംസിൽ എഴുതിയ ലേഖനത്തിൽ പ്രശസ്ത സാഹിത്യകാരൻ പങ്കജ് മിശ്ര വിശദീകരിച്ചു. ന്യൂനപക്ഷങ്ങൾക്കും താഴ്ന്ന ജാതി ഹിന്ദുക്കൾക്കും എതിരുപറയുന്ന മാധ്യമപ്രവർത്തകർക്കും വനിതകൾക്കും ഭീഷണിയാണിതെന്നും മിശ്ര കൂട്ടിച്ചേർത്തു.