കോവിഡ് 19 പ്രതിരോധം: സഹകരണത്തിന് ധാരണയായി മോദിയും പുടിനും ചർച്ച
text_fieldsന്യൂഡൽഹി: ലോകവ്യാപകമായി പടർന്നുപിടിക്കുന്ന കോവിഡ് വൈറസ് പ്രതിരോധത്തിന് സഹകരണം ഉറപ്പുവരുത്താൻ റഷ്യന ്‍ പ്രസിഡന്‍റ് വ്ളാദിമിർ പുടിനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ദിവസമാണ് ഇരു നേതാക്കളും കോവിഡ് 19 വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തത്. ടെലിഫോൺ ചർച്ച നടത്തി വിവരം റഷ്യയിലെ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്.
റഷ്യയില്‍ കൊവിഡ് ബാധിച്ച് ചികില്‍സയില്‍ കഴിയുന്നവര്‍ എത്രയും വേഗം സുഖപ്പെടട്ടെ എന്നും പുടിൻെറ നേതൃത്വത്തിൽ റഷ്യയിൽ വൈറസ് നിയന്ത്രിക്കാൻ നടക്കുന്ന പരിശ്രമങ്ങൾ വിജയം കാണട്ടെ എന്നും മോദി ആശംസിച്ചു.
ഇന്ത്യ കൊവിഡ് 19നെതിരെ എടുക്കുന്ന നടപടികളെ റഷ്യ അഭിനന്ദിക്കുന്നതായി പുടിനും ആശംസിച്ചു. ആഗോളതലത്തിൽ കോവിഡ് 19 ഉണ്ടാക്കുന്ന സാമ്പത്തിക സാമൂഹ്യ പ്രതിസന്ധികളില്‍ ഇരുനേതാക്കളും ആശങ്ക പങ്കുവച്ചു.
റഷ്യയിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച വിവരങ്ങൾ പുടിൻ മോദിയുമായി പങ്കുവെച്ചതായി ഇന്ത്യൻ എംബസി അറിയിച്ചു. ഇന്ത്യ എടുത്ത മുന്‍കരുതലുകളെകുറിച്ച് മോദിയും സംസാരിച്ചു. ഭാവിയില്‍ കൊവിഡ് പ്രതിരോധത്തില്‍ പരസ്പര സഹകരണം ഇരുരാജ്യങ്ങളും ഉറപ്പുവരുത്തണമെന്നും ചര്‍ച്ചയില്‍ ധാരണയായി.