ബിഷ്കെക്കിൽ മോദി-ഇംറാൻ കൂടിക്കാഴ്ച
text_fieldsബിഷ്കേക്ക്: ഭീകരവാദത്തിന് സഹായമൊരുക്കുന്നതിനെതിരെ ഷാങ്ഹായ് സഹകരണ കൂട്ട ായ്മ (എസ്.സി.ഒ) ഉച്ചകോടിയിൽ ആഞ്ഞടിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഒടുവിൽ, പാക് പ ്രധാനന്ത്രി ഇംറാൻ ഖാനുമായി കൂടിക്കാഴ്ച നടത്തി. വ്യാഴാഴ്ച തുടങ്ങിയ ഉച്ചകോടിയിൽ വെള്ളിയാഴ്ച വൈകീട്ടുവരെ ഇംറാനുമായി ഹസ്തദാനത്തിനുപോലും മോദി തയാറായില്ല.
ഭീകരവാദം പിന്തുണക്കുന്നവരെ ഒറ്റപ്പെടുത്തണമെന്ന് ഇംറാൻ ഖാനെ വേദിയിലിരുത്തി നടത്തിയ പ്രസംഗത്തിൽ മോദി പറഞ്ഞിരുന്നു. കിർഗിസ്താൻ തലസ്ഥാനമായ ബിഷ്കെക്കിൽ നടക്കുന്ന ഉച്ചകോടിക്കിെട, വെള്ളിയാഴ്ച വൈകീട്ട് ലീഡേഴ്സ് ലോഞ്ചിലാണ് മോദിയും ഇംറാനും സംസാരിച്ചത്. ഉഭയകക്ഷി ചർച്ചകൾ പുനരാരംഭിക്കണമെന്ന് ഇംറാനും പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശിയും ഇന്ത്യൻ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും കത്തെഴുതിയതിന് രണ്ടാഴ്ചക്കുശേഷമാണ് ബിഷ്കെക്കിൽ ഇരുവരും കണ്ടത്.
തെരഞ്ഞെടുപ്പിൽ ഉജ്ജ്വല വിജയം നേടിയതിന് മോദിയെ ഇംറാൻ അഭിനന്ദിച്ചു. അതേസമയം, ഇംറാനുമായി ഒൗദ്യോഗിക കൂടിക്കാഴ്ച ഉണ്ടായില്ലെന്ന് വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ വ്യക്തമാക്കി.
ഭീകരവാദത്തിന് വിത്തും വളവുമൊരുക്കുന്നവർ മറുപടി പറയേണ്ടിവരുമെന്ന് പ്രധാനമന്ത്രി മുന്നറിയിപ്പ് നൽകി. ഭീകരരെ സഹായിക്കുന്നവരെയും പ്രോത്സാഹിപ്പിക്കുന്നവരെയും അതിന് ഉത്തരവാദികളായി കാണണം. ശ്രീലങ്കയിലെ സന്ദർശനത്തിനിടെ ഭീകരാക്രമണമുണ്ടായ സെൻറ് ആൻറണീസ് ചർച്ചിൽ പോയിരുന്നു.