ലോക സുന്ദരിപട്ടം മിസ് ജെമൈക്കക്ക്; ഇന്ത്യയുടെ സുമൻ റാവുവിന് മൂന്നാം സ്ഥാനം
text_fieldsന്യൂഡൽഹി: 2019ലെ ലോക സുന്ദരി പട്ടം മിസ് ജെമൈക്ക ടോണി ആന്‍ സിങ് സ്വന്തമാക്കി. ഫ്രാന്‍സുകാരിയായ ഒഫീലി മെസിനോ രണ്ടാം സ്ഥാനവും ഇന്ത്യക്കാരിയായ സുമന്‍ റാവുവിന് മൂന്നാം സ്ഥാനവും ലഭിച്ചു.
23കാരിയായ ടോണി സിങ് മനഃശാസ്ത്രത്തിലും വുമൻ സ്റ്റഡീസിലുമാണ് ബിരുദം നേടിയത്. നാലാംതവണയാണ് ജെമൈക്കക്കാരി ലോക സുന്ദരി പട്ടം കരസ്ഥമാക്കുന്നത്. ഇതിന് മുമ്പ് 1963, 1976,1933 വർഷങ്ങളിലാണ് ജെമൈക്കൻ സുന്ദരികൾ പട്ടം സ്വന്തമാക്കിയിട്ടുള്ളത്.
69ാം ലോക സുന്ദരി മത്സരത്തിൽ 120 രാജ്യങ്ങളിൽ നിന്നുള്ള വനിതകളാണ് പങ്കെടുത്തത്.
അവസാന റൗണ്ടില്‍ അഞ്ച് പേരാണ് ഇടം നേടിയത്. ചോദ്യോത്തരവേളയിൽ നിന്നാണ് അവസാന വിജയിയെ തെരഞ്ഞെടുത്തത്.
ജൂണില്‍ നടത്തിയ മിസ് ഇന്ത്യ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് 20 കാരിയായ സുമന്‍ റാവു ലോക സുന്ദരി പട്ടത്തിന് ഇന്ത്യന്‍ പ്രതിനിധിയായി പങ്കെടുത്തത്.