Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലൈം​ഗി​ക...

ലൈം​ഗി​ക ചൂ​ഷ​ണം: ഇ​റ്റ​ലി​യി​ൽ അ​ഭ​യാ​ർ​ഥി​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി

text_fields
bookmark_border
ലൈം​ഗി​ക ചൂ​ഷ​ണം: ഇ​റ്റ​ലി​യി​ൽ അ​ഭ​യാ​ർ​ഥി​കു​ട്ടി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
cancel

പാ​രി​സ്​: വേ​ശ്യാ​വൃ​ത്തി​യി​ലേ​ക്ക്​ എ​ത്തി​പ്പെ​ട്ട നി​ര​വ​ധി കു​ട്ടി​ക​ളെ ഇ​റ്റാ​ലി​യ​ൻ അ​തി​ർ​ത്തി​യി​ൽ​നി​ന്ന്​ ര​ക്ഷ​പ്പെ​ടു​ത്തി. പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത കു​ട്ടി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും ആ​ഫ്രി​ക്ക​ൻ മ​രു​ഭൂ​മി​ക​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ്. ഇ​റ്റ​ലി​യി​ൽ​നി​ന്ന്​ ഫ്രാ​ൻ​സി​ലേ​ക്കു​ള്ള യാ​ത്ര​യി​ൽ അ​തി​ർ​ത്തി ക​ട​ക്കാ​ൻ ഡ്രൈ​വ​ർ​മാ​ർ​ക്ക്​ പ​ണം ന​ൽ​കാ​നി​ല്ലാ​ത്ത​തി​നാ​ലാ​ണ്​ ഇൗ ​കു​ട്ടി​ക​ൾ​ക്ക്​ ശ​രീ​രം വി​ൽ​ക്കേ​ണ്ടി​വ​ന്ന​ത്.

50നും 150​നു​മി​ടെ ഫ്രാ​ങ്​​സാ​ണ്​ ഡ്രൈ​വ​ർ​മാ​ർ കൂ​ലി​യാ​യി ചോ​ദി​ക്കു​ന്ന​ത്. ശ​രീ​രം ന​ൽ​കാ​ൻ ത​യാ​റാ​ണെ​ങ്കി​ൽ കി​ട​പ്പാ​ട​വും ഭ​ക്ഷ​ണ​വും കു​ട്ടി​ക​ൾ​ക്ക്​ ല​ഭി​ക്കും. സേ​വ്​ ദ ​ചി​ൽ​ഡ്ര​ൻ ഇ​റ്റ​ലി എ​ന്ന സ​ന്ന​ദ്ധ​സം​ഘ​ട​ന​യാ​ണ്​ ഇ​വ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ അ​ഭ​യം തേ​ടി​യ ബ​ന്ധു​ക്ക​ൾ​ക്കൊ​പ്പം ചേ​രാ​നാ​ണ്​ ഇൗ ​കു​ട്ടി​ക​ൾ യാ​ത്ര​തി​രി​ച്ച​ത്. ഇ​വ​രി​ൽ കൂ​ടു​ത​ലും പെ​ൺ​കു​ട്ടി​ക​ളാ​ണെ​ന്നും അ​വ​ർ കൂ​ടു​ത​ൽ ചൂ​ഷ​ണം നേ​രി​ടു​ക​യാ​ണെ​ന്നും സേ​വ്​ ദ ​ചി​ൽ​ഡ്ര​ൻ എ​ന്ന സം​ഘ​ട​ന​യു​ടെ  മേ​ധാ​വി റ​ഫേ​ല മി​ലാ​നോ അ​റി​യി​ച്ചു.

ഇ​റ്റാ​ലി​യ​ൻ അ​തി​ർ​ത്തി​യി​ലെ വ​​െൻറി​മി​ഗ്​​ല്യ ന​ഗ​ര​മാ​ണ്​ ഫ്രാ​ൻ​സി​നെ ല​ക്ഷ്യം​വെ​ക്കു​ന്ന അ​ഭ​യാ​ർ​ഥി​ക​ളു​ടെ പ്ര​ധാ​ന​ താ​വ​ളം. ഇ​റ്റ​ലി​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല​ും അ​ഭ​യാ​ർ​ഥി​ക്കു​ട്ടി​ക​ളെ ചൂ​ഷ​ണം ചെ​യ്യു​ന്നു​ണ്ട്. 2017നും 2018​നു​മി​ടെ ഇൗ ​രീ​തി​യി​ൽ ചൂ​ഷ​ണം ചെ​യ്്​​ത​ത്​ 1900 പെ​ൺ​കു​ട്ടി​ക​ളെ​യാ​ണ്.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:charityitalyworld newssexual assaultmalayalam newsMigrant children
News Summary - Migrant children selling sex to escape from Italy, says charity-world news
Next Story