Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​ഫ്​​ഗാ​നി​​ൽ...

അ​ഫ്​​ഗാ​നി​​ൽ സൈ​നി​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നി​ല്ലെ​ന്ന്​ മെ​ർ​ക​ൽ

text_fields
bookmark_border
അ​ഫ്​​ഗാ​നി​​ൽ സൈ​നി​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നി​ല്ലെ​ന്ന്​ മെ​ർ​ക​ൽ
cancel

ബ​ർ​ലി​ൻ:അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ സൈ​നി​ക​രു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​ൻ ത​ൽ​ക്കാ​ലം ഉ​ദ്ദേ​ശി​ക്കു​ന്നി​ല്ലെ​ന്ന്​ ജ​ർ​മ​ൻ ചാ​ൻ​സ​ല​ർ അം​ഗ​ലാ മെ​ർ​ക​ൽ. അ​ഫ്​​ഗാ​നി​ൽ സേ​നാ​വി​ന്യാ​സം ശ​ക്​​തി​പ്പെ​ടു​ത്താ​ൻ നാ​റ്റോ ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്ന​തി​നി​​ടെ​യാ​ണ്​ സ​ഖ്യ​ത്തി​ലെ ​പ്ര​ബ​ല അം​ഗ​മാ​യ ജ​ർ​മ​നി​യു​ടെ പ്ര​ഖ്യാ​പ​നം. ബ​ർ​ലി​നി​ൽ നാ​റ്റോ സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജ​ൻ​സ്​ സ്​​റ്റോ​ൾ​ട്ട​ൻ​ബ​ർ​ഗു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​ക്കു​ശേ​ഷ​മാ​ണ്​ മെ​ർ​ക​ൽ നി​ല​പാ​ട്​ വ്യ​ക്​​ത​മാ​ക്കി​യ​ത്.

വ​ട​ക്ക​ൻ അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ ന​ട​ക്കു​ന്ന നാ​റ്റോ​യു​ടെ സൈ​നി​ക പ​രി​ശീ​ല​ന ദൗ​ത്യ​ത്തി​ൽ ജ​ർ​മ​നി തു​ട​ർ​ന്നും ഭാ​ഗ​മാ​യി​രി​ക്കു​മെ​ന്ന്​ അ​റി​യി​ച്ച മെ​ർ​ക​ൽ, അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ ​സൈ​നി​ക​ശേ​ഷി വ​ർ​ധി​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം പിന്നീട്​ പ​രി​ഗ​ണി​ക്കാ​മെ​ന്നും പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്​​ച ഉൗ​ഷ്​​മ​ള​മാ​യി​രു​െ​ന്ന​ന്നും എ​ന്നാ​ൽ, അ​ഫ്​​ഗാ​നി​ലെ സേ​നാ​വി​ന്യാ​സം സം​ബ​ന്ധി​ച്ചു​മാ​ത്രം അം​ഗ​ലാ മെ​ർ​ക​ൽ വി​രു​ദ്ധാ​​ഭി​പ്രാ​യം രേ​ഖ​പ്പെ​ടു​ത്തി​യ​താ​യും റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. 

അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ സേ​നാ​വി​ന്യാ​സം ശ​ക്​​ത​മാ​ക്കാ​ൻ അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കു​മേ​ൽ നാ​റ്റോ നീ​ക്കം ശ​ക്​​ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ​ദി​വ​സം ബ്രി​ട്ടീ​ഷ്​ ​പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്​​ച​യി​ലും സ്​​േ​റ്റാ​ൾ​ട്ട​ൻ​ബ​ർ​ഗ്​ ആ​വ​ശ്യം ഉ​ന്ന​യി​ച്ച​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. വി​ഷ​യ​ത്തി​ൽ അം​ഗ​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഉ​ട​ൻ തീ​ർ​പ്പു​ണ്ടാ​വു​മെ​ന്നും മേ​യ്​ 25ന്​ ​ബ്ര​സ​ൽ​സി​ൽ ന​ട​ക്കു​ന്ന നാ​റ്റോ​യു​ടെ വാ​ർ​ഷി​ക ഉ​ച്ച​കോ​ടി​യി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ പ്രാ​ധാ​ന്യ​ത്തോ​ടെ ച​ർ​ച്ച​​ചെ​യ്യു​മെ​ന്നും സ്​​റ്റോ​ൾ​ട്ട​ൻ​ബ​ർ​ഗ്​ പ​റ​ഞ്ഞു.

2014ൽ ​അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ സൈ​നി​ക​ന​ട​പ​ടി നി​ർ​ത്തി​വെ​ച്ചി​രി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ, അ​ഫ്​​ഗാ​ൻ​സൈ​ന്യ​ത്തി​ന്​ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന്​ നാ​റ്റോ​യു​ടെ 13450 സൈ​നി​ക​ർ അ​ട​ങ്ങു​ന്ന സേ​ന അ​വി​ടെ തു​ട​രു​ക​യാ​ണ്. അ​തി​നി​ടെ, അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ യു.​എ​സ്​ സൈ​നി​ക​രു​ടെ എ​ണ്ണം 3000ൽ​നി​ന്ന്​ 5000 ആ​യി വ​ർ​ധി​പ്പി​ക്കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ഇൗ​യാ​ഴ്​​ച ഡോ​ണ​ൾ​ഡ്​ ട്രം​പ്​ തീ​രു​മാ​ന​മെ​ടു​ക്കു​മെ​ന്ന്​ അ​റി​യു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Merkel
News Summary - Merkel
Next Story