നാമിപ്പോൾ കഴിയുന്നത് മേഘാലയൻ യുഗത്തിൽ
text_fieldsലണ്ടൻ: ഭൂമിയുടെ യുഗങ്ങളിലേക്ക് ഏറ്റവും ഒടുവിൽ ചേർക്കപ്പെട്ടതും മനുഷ്യർ ഇപ്പോൾ കടന്നുപോവുന്നതുമായ കാലഘട്ടത്തിെൻറ പേര് ഒരു ഇന്ത്യൻ സംസ്ഥാനത്തിെൻറതാണെന്നറിയുമോ? 4200 വർഷങ്ങൾക്കു മുമ്പ് മാത്രം തുടങ്ങുന്ന ഇൗ കാലഘട്ടത്തിന് ‘മേഘാലയൻ യുഗം’ എന്നാണ് ഭൂവിജ്ഞാനീയ ശാസ്ത്രജ്ഞർ പേര് നൽകിയിരിക്കുന്നത്. ഇൗ കാലത്താണ് ലോകത്തുടനീളം കാർഷിക സമൂഹം വൻ പ്രളയവും തണുപ്പുമെല്ലാം ഏറ്റുവാങ്ങിയതതെന്നും ഇൻറർനാഷനൽ യൂനിയൻ ഒാഫ് ജിയോളജിക്കൽ സയൻസസ് പുറത്തുവിട്ടു.
ഇൗജിപ്ത് മുതൽ ചൈന വരെയുള്ള പ്രാചീനകാർഷിക സംസ്കാരങ്ങളെ നാമാവശേഷമാക്കിയ കാലാവസ്ഥ വ്യതിയാനമാണ് ഇൗ യുഗത്തിെൻറ തുടക്കമായി കണക്കാക്കുന്നത്. ലോകത്തുടനീളമുള്ള എക്കലുകളുടെ കൂട്ടത്തിൽ മേഘാലയയിലെ ഗുഹയിൽ നിന്നുള്ള ചുണ്ണാമ്പ് കൽപുറ്റും ഗവേഷകർ ശേഖരിച്ചിരുന്നു. ഭൂമിയുടെ ഏറ്റവും ഒടുവിലത്തെ കാലഘട്ടത്തെ കണ്ടെത്തി നിർവചിക്കാനായിരുന്നു ഇത്. ഇന്ത്യയിലെ ഏറ്റവും നീളവും ആഴവുമുള്ള 10 ഗുഹകളുടെ കൂട്ടത്തിൽെപ്പട്ട ‘മൗംലുഹ്’ ഗുഹയിൽ നിന്നുള്ള ചുണ്ണാമ്പ് പരിശോധിച്ചപ്പോൾ കാലഘട്ട മാറ്റത്തിെൻറ സമയത്ത് സംഭരിക്കപ്പെട്ട രാസവസ്തുക്കളുടെ സൂചനകൾ അതിൽ കാണാനായത്രെ!
ഏറ്റവും ഒടുവിലത്തെ ‘െഎസ് ഏജി’െൻറ അവസാനത്തിലാണ് കാർഷിക വ്യവസ്ഥയിൽ അധിഷ്ഠിതമായ പുതിയ സമൂഹം വികാസം പ്രാപിച്ചത്. എന്നാൽ, വൻ കാലവസ്ഥ വ്യതിയാനങ്ങൾ നാഗരികതകളുടെ തകർച്ചക്കും മനുഷ്യരുടെ പാലായനങ്ങൾക്കും വഴിവെച്ചതായി ജിയോളജിക്കൽ സയൻസ് പറയുന്നു. ഇൗ ചരിത്രകാലഘട്ടത്തിെൻറ തെളിവുകൾ ഏഴു ഭൂഖണ്ഡങ്ങളിൽ നിന്നും കണ്ടുകിട്ടിയിരുന്നു. ഇൻറർനാഷനൽ കമീഷൻ ഒാൺ സ്ട്രാറ്റജി അയച്ചുകൊടുത്ത ഇതുസംബന്ധിച്ച വിവരങ്ങൾ സ്ഥിരീകരിക്കുന്നതായിരുന്നു മേഘാലയൻ ഗുഹയിലെ ചുണ്ണാമ്പ്.
11,700 വർഷം മുമ്പ് ആരംഭിച്ച ‘ഹോളോസിൻ യുഗ’ത്തിലെ മൂന്ന് ഘട്ടങ്ങളിൽ അവസാനത്തേതാണ് ‘മേഘാലയൻ’ കാലം. ഗ്രീൻലാൻഡിയൻ കാലഘട്ടം മുതൽ തുടങ്ങി 8300 വർഷം മുമ്പുള്ള നോർത്തിഗ്രിപ്പിയനിലൂടെ കടന്നുവന്ന് 4200 വർഷം മുമ്പ് തുടങ്ങിയ മേഘാലയൻ കാലഘട്ടത്തിലാണ് നാമിപ്പോൾ ഉള്ളതെന്ന് ജിയോളജിക്കൽ സയൻസ് അധികൃതർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
