നാലു യൂറോപ്യൻ രാജ്യങ്ങളിൽ മീസിൽസ് വീണ്ടും
text_fieldsബ്രസൽസ്: നാലു യൂറോപ്യൻ രാജ്യങ്ങളിൽ മീസിൽസ്(കുഞ്ഞുങ്ങളെ ബാധിക്കുന്ന അഞ്ചാംപനി) വ ീണ്ടും റിപ്പോർട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന. അൽബേനിയ, ചെക് റിപ്പബ്ലിക്, ഗ്രീസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിലാണ് മീസിൽസ് വീണ്ടും റിപ്പോർട്ട് ചെയ്തത്. യൂറോപ്പിൽ നിന്ന് തുടച്ചുമാറ്റിയതായിരുന്നു ഈ പകർച്ചവ്യാധി. വാക്സിൻ വഴിയാണ് രോഗത്തെ പ്രതിരോധിക്കുക.
ഈ വർഷം മൂന്നരലക്ഷത്തിലേറെ മീസിൽസ് കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. 25 വർഷത്തിനിടെ യു.എസിൽ ഏറ്റവും കൂടുതൽ മീസിൽസ് റിപ്പോർട്ട് ചെയ്തതും ഈ വർഷമാണ്. കോംഗോ, മഡഗാസ്കർ, യുക്രെയ്ൻ രാജ്യങ്ങളിലാണ് കൂടുതൽ കേസുകൾ.
ഒരു ജനസംഖ്യയുടെ 93 ശതമാനമോ അതിലധികമോ വാക്സിൻ എടുത്തവരാണെങ്കിൽ പിന്നീട് മീസിൽസ് ഉണ്ടാകില്ല. വാക്സിൻ നൽകുന്നതിെൻറ തോത് കുറഞ്ഞാൽ അത് വീണ്ടും വരാൻ സാധ്യതയുണ്ട്.
