മാർക് ടുളിക്ക് ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം
text_fieldsലണ്ടൻ: യു.കെ-ഇന്ത്യ അവാർഡ്സ് ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെൻറ് പുരസ്കാരം മുതിർന്ന ബ് രിട്ടീഷ് മാധ്യമപ്രവർത്തകൻ സർ മാർക് ടുളിക്ക് സമ്മാനിച്ചു. ബ്രിട്ടീഷ്-ഇന്ത്യ ബന്ധ ം മെച്ചപ്പെടുത്താൻ നടത്തിയ ശ്രമങ്ങൾക്കാണ് പുരസ്കാരം. 22 വർഷം ബി.ബി.സിയുടെ ന്യൂഡൽ ഹി ബ്യൂറോ ചീഫായിരുന്നു 83കാരനായ ടുളി.
ഭോപാല്‍ വാതകദുരന്തം, അയോധ്യ പ്രശ്നം, കൊല്‍ക്കത്തയിലെ തെരുവ് യാചകരുടെ ജീവിതം തുടങ്ങി ഇന്ത്യയെ ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്ന നിരവധി റിപ്പോര്‍ട്ടുകള്‍ ടുളിയുടേതായുണ്ട്. അയോധ്യ കലാപവുമയി ബന്ധപ്പെട്ട ലിബര്‍ഹാന്‍ കമീഷന് മാര്‍ക് ടുളിയെ സാക്ഷിയായി വിസ്തരിക്കുകയുമുണ്ടായിട്ടുണ്ട്. 1992ല്‍ രാജ്യം അദ്ദേഹത്തിന് പത്മശ്രീയും 2005ല്‍ പത്മഭൂഷണും നല്കി ആദരിച്ചു.
1997ല്‍ മാര്‍ക് ടുളി ബി.ബി.സിയില്‍നിന്നു രാജിവെച്ചു. ഇന്ത്യയിലെയും ബ്രിട്ടനിലെയും ഒരുകൂട്ടം സംരംഭകരാണ് പുരസ്കാരം ഏർപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
