Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Jun 2019 4:54 PM GMT Updated On
date_range 21 Jun 2019 4:54 PM GMTപ്രതിഷേധക്കാരിയെ പുറത്താക്കി; മന്ത്രിക്ക് സസ്പെൻഷൻ
text_fieldsലണ്ടൻ: പരിപാടി തടസ്സപ്പെടുത്താനെത്തിയ ഗ്രീൻ പീസ് ആക്റ്റിവിസ്റ്റിനെ കഴുത്തിനുപിടിച്ചു തള്ളിയ സംഭവത്തിൽ ബ്രിട്ടീഷ് വിദേശകാര്യ മന്ത്രാലയത്തിലെ മന്ത്രി മാർക് ഫീൽഡിനെ പുറത്താക്കി. ഇതിെൻറ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ആഗോളതാപനത്തിനെതിരെ നടന്ന പ്രതിഷേധത്തിെൻറ ഭാഗമായിരുന്നു യുവതിയടക്കമുള്ള പ്രക്ഷോഭകരുടെ നടപടി. വിഡിയോ ശ്രദ്ധയിൽപെട്ട ബ്രിട്ടീഷ് സ്ഥാനമൊഴിയുന്ന പ്രധാനമന്ത്രി തെരേസ മേയ് ആശങ്ക പ്രകടിപ്പിച്ചു. മന്ത്രിസഭ യോഗത്തിനുശേഷമാണ് മന്ത്രിയെ പുറത്താക്കാൻ തീരുമാനിച്ചത്. സംഭവത്തിൽ മന്ത്രി മാപ്പുപറഞ്ഞിരുന്നു.
Next Story