Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവംശീയാധിക്ഷേപം; കറുത്ത...

വംശീയാധിക്ഷേപം; കറുത്ത വർഗക്കാരിയായ വൃദ്ധയെ വിമാനത്തിൽ സീറ്റ്​ മാറ്റി ഇരുത്തി

text_fields
bookmark_border
വംശീയാധിക്ഷേപം; കറുത്ത വർഗക്കാരിയായ വൃദ്ധയെ വിമാനത്തിൽ സീറ്റ്​ മാറ്റി ഇരുത്തി
cancel

ബാഴ്​സലോണ: ലണ്ടനിലേക്കുള്ള 22എഫ്​ റയാനെയർ വിമാനത്തിൽ നടന്ന ഒരു സംഭവത്തി​​​​​​െൻറ ഞെട്ടൽ ഇ​പ്പോഴും യാത്രക്കാർക്ക്​ മാറിയിട്ടില്ല. പരിഷ്​കൃത സമൂഹമെന്ന്​ അഭിമാനിക്കുന്ന ഏതൊരു മനുഷ്യനെയും അങ്ങേയറ്റം നാണിപ്പിക്കുന്ന സംഭവമാണ്​ വിമാനത്തിനകത്ത്​ നടന്നത്​. 77 വയസ്സുകാരിയും രോഗിയുമായ ഒരു കറുത്ത വർഗക്കാരിക്ക്​ നേരെ വെളുത്ത വർഗക്കാരൻ നടത്തിയ വംശീയാധിക്ഷേപം സകല പരിധിക്കും അപ്പുറത്തായിരുന്നു.

വിമാനം പുറപ്പെടാൻ തുടങ്ങവേ​ സഹയാത്രക്കാരിയെ മധ്യവയസ്​കനായ ഒരാൾ​ മോശമായ രീതിയിൽ അധിക്ഷേപിക്കുകയായിരുന്നു. ‘നീ എ​​​​​​െൻറ സീറ്റിനടുത്താണോ ഇരിക്കുന്നത്​..! ഇറങ്ങി പോകൂ..’ എന്ന്​ പറഞ്ഞ്​ ഒച്ചവെക്കുകയും സ്​ത്രീയെ തള്ളിമാറ്റാൻ ശ്രമിക്കുകയും ചെയ്​തു. ഇത്​ കേട്ട സ്​ത്രീയുടെ മകൾ അടുത്തേക്ക്​ വന്നു. ‘നിങ്ങളെന്താണ്​ ചെയ്യുന്നത്​..​ എ​​​​​​െൻറ മാതാവാണിത്​.. അവർ രോഗിയാണ്​... ഇങ്ങനെ ഒച്ചയെടുത്ത്​ സംസാരിക്കരുത്​.. -മകൾ പറഞ്ഞു. എന്നാൽ അത്​ കാര്യമാക്കുന്നില്ലെന്ന്​ പറഞ്ഞ്​ മകളോടും മോശമായാണ്​ അയാൾ പെരുമാറിയത്​.

ഡേവിഡ്​ ലോറൻസ്​ എന്നയാൾ സംഭവം കാമറയിൽ പകർത്തി സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെയാണ് ഇത്​​ ലോകം അറിയുന്നത്​. യൂട്യൂബിലും ട്വിറ്ററിലും വീഡിയോ ദൃശ്യങ്ങൾ വലിയ രീതിയിൽ പ്രചരിക്കുകയും ചെയ്​തു.

‘‘ഇൗ സീറ്റിൽ വേറെ ആരെങ്കിലും ഇരിക്കും എന്നാണ്​ ഞാൻ പ്രതീക്ഷിക്കുന്നത്’’​. കറുത്തവർഗക്കാരിക്കും അയാൾക്കും നടുവിലുള്ള സീറ്റ്​ ചൂണ്ടി അയാൾ പറഞ്ഞു. ‘നീ എ​​​​​​െൻറ കൂടെ ഇരിക്കരുത്’​... ഇവിടെ നിന്നും മാറിയിരുന്നില്ലെങ്കിൽ ഞാൻ തന്നെ തൂക്കിയെടുത്ത്​ അപ്പുറത്തിരുത്തും. ഇത്​ കേട്ട്​ പ്രതികരിച്ച സ്​ത്രീയെ വീണ്ടും വംശീയമായി ആക്രമിച്ചു. വ്യത്തി​െകട്ടവൾ, തടിച്ചി, രോഗി, തന്തയില്ലാത്തവൾ എന്നിങ്ങനെ വിളിച്ചായിരുന്നു അധിക്ഷേപം.

ജമൈക്കയിൽ നിന്നും 1960ൽ ബ്രിട്ടനിലേക്ക്​ കുടിയേറിയ സ്​ത്രീ​ ഭർത്താവി​​​​​​െൻറ ചരമവാർഷിക ദിനം ആചരിച്ചതിന്​ ശേഷം അവധികഴിഞ്ഞ്​ മടങ്ങവേയായിരുന്നു ദയനീയ അനുഭവം നേരിട്ടത്​.

സംഭവം നടക്കു​േമ്പാൾ, ഇരുവർക്കും പിറകിലായി ഇരുന്ന ഒരു യുവാവ്​ മാത്രമാണ്​ പ്രതികരിച്ചത്​. സ്​ത്രീയെ കൈകാര്യം ചെയ്യാൻ ശ്രമിക്കുന്ന യാത്രക്കാരനെ തടഞ്ഞ യുവാവ്​ അയാളോട്​ വായടക്കാൻ ആവശ്യപ്പെടുന്നതായി വീഡിയോയിൽ കാണാം. വിമാനത്തിനകത്തുള്ളവരിൽ ഭൂരിഭാഗവും സ്​ത്രീ നേരിട്ട ക്രൂരമായ വംശീയ അധിക്ഷേപം കേട്ടിരിക്കുകയല്ലാതെ പ്രതികരിച്ചില്ലെന്നതും സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധത്തിനിടയാക്കി.

വിമാനത്തിനകത്തുള്ള ഉദ്യോഗസ്ഥൻ സംഭസ്ഥലത്തെത്തിയെങ്കിലും വെള്ളക്കാരനെ പുറത്താക്കുന്നതിന്​ പകരം സ്​ത്രീയോട്​ മാറിയിരിക്കാൻ ആവശ്യപ്പെടുകയാണ്​​ ചെയ്​തതെന്ന്​ ദൃശ്യം പകർത്തിയ ലോറൻസ്​ പറഞ്ഞു. അധിക്ഷേപത്തിൽ സഹികെട്ട്​ അവസാനം സ്​ത്രീ മാറിയിരിക്കുന്നത്​ ഞെട്ടലോടെയാണ്​ ക​ണ്ടതെന്നും ലോറൻസ്​ വിദേശമാധ്യമങ്ങളോട്​ പ്രതികരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:racial discriminationworld newsmalayalam newsracial abusemalayalam news onlineRyanair flight
News Summary - Man verbally abuses black woman on Ryanair flight-world news
Next Story