ബി.ബി.സി അഭിമുഖത്തിനിടെ വളർത്തുനായുടെ കടിയേറ്റയാൾ മരിച്ചു
text_fieldsലണ്ടൻ: ബി.ബി.സി ഡോക്യുമെൻററി സംഘവുമായി അഭിമുഖസംഭാഷണം നടത്തുന്നതിനിടെ നായുടെ ആക്രമണത്തിൽ പരിക്കേറ്റയാൾ മരിച്ചു. മാരിയോ പെരിവോടൊസ് (41) ആണ് വളർത്തുനായുടെ ആക്രമണത്തിൽ മരിച്ചത്. ലണ്ടനിലെ വീട്ടിൽ ഇൗ മാസം 20ന് മാധ്യമപ്രവർത്തകരുമായി സംസാരിക്കുന്നതിനിടയിൽ മാരിയോയുടെ വളർത്തുനായ് അദ്ദേഹത്തിെൻറ ദേഹത്തേക്ക് ചാടിവീഴുകയും കഴുത്തിന് കടിക്കുകയുമായിരുന്നു. സ്റ്റാഫോർഡ്ഷയർ ബുൾ കെറിയർ ഇനത്തിൽ പെട്ട നായാണ് ഉടമസ്ഥനെ ആക്രമിച്ച് കൊലപ്പെടുത്തിയത്.
പരിക്കേറ്റ ഉടൻ ബി.ബി.സി സംഘം അത്യാഹിത വിഭാഗത്തിെൻറ സഹായം ആവശ്യപ്പെടുകയും മാരിയോയെ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ, നായുടെ കടിയേറ്റ് രണ്ടു മണിക്കൂറിനു ശേഷം മാരിയോ മരണത്തിനു കീഴടങ്ങി. ശ്വാസനാളത്തിന് സാരമായി പരിക്കേറ്റതും ശരീരത്തിൽ നിന്ന് രക്തം വാർന്നുപോയതുമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പറഞ്ഞു.
മാരിയോയുമായി അഭിമുഖം നടത്തിയത് എന്തിനാണെന്ന് ബി.ബി.സി വ്യക്തമാക്കിയിട്ടില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം നടക്കുന്ന സാഹചര്യത്തിൽ കൂടുതൽ പ്രസ്താവനകൾ നടത്തുന്നില്ല. സംഭവസമയത്ത് ഡോക്യുമെൻററി സംഘം സ്ഥലത്തുണ്ടായിരുന്നുവെന്നും എന്നാൽ, വിഡിയോ ചിത്രീകരിച്ചിരുന്നില്ലെന്നും ബി.ബി.സി അധികൃതർ പറഞ്ഞു. നായെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായി പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
