Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്​​കൂ​ൾ​പ​ഠ​നം...

സ്​​കൂ​ൾ​പ​ഠ​നം ക​ഴി​ഞ്ഞു:മ​ലാ​ല ഇ​നി ഒാ​ക്​​സ്​​ഫ​ഡി​ലേ​ക്ക്​

text_fields
bookmark_border
സ്​​കൂ​ൾ​പ​ഠ​നം ക​ഴി​ഞ്ഞു:മ​ലാ​ല ഇ​നി ഒാ​ക്​​സ്​​ഫ​ഡി​ലേ​ക്ക്​
cancel

ഒാ​ട്ട​വ: നൊ​ബേ​ൽ സ​മ്മാ​ന​ജേ​താ​വും പാ​കി​സ്​​താ​ൻ ആ​ക്​​ടി​വി​സ്​​റ്റു​മാ​യ മ​ലാ​ല യൂ​സു​ഫ്​​സാ​യി സ്​​കൂ​ൾ​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി ഒാ​ക്​​സ്​​ഫ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക്. വെ​ള്ളി​യാ​ഴ്​​ച​യാ​യി​രു​ന്നു സ്​​കൂ​ൾ​ജീ​വി​ത​ത്തി​ലെ അ​വ​സാ​ന​ദി​നം. അ​ന്നു​ത​ന്നെ സ​മൂ​ഹ​മാ​ധ്യ​മ​മാ​യ ട്വി​റ്റ​റി​ൽ മ​ലാ​ല​യു​ടെ രം​ഗ​​പ്ര​വേ​ശ​ന​വും ആ​ര​വ​ങ്ങ​ളോ​ടെ ന​ട​ന്നു. 
ആ​റു ഭാ​ഗ​ങ്ങ​ളി​ലാ​യി വ​ന്ന ട്വീ​റ്റു​ക​ളി​ൽ ഭാ​വി​യെ ആ​വേ​ശ​ത്തോ​ടെ​യാ​ണ്​ കാ​ണു​ന്ന​തെ​ന്ന്​ മ​ലാ​ല കു​റി​ച്ചു. ആ​ദ്യ ട്വീ​റ്റി​ന്​ 1,30,000ത്തി​ല​ധി​കം ലൈ​ക്കു​ക​ളാ​ണ്​ മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം ല​ഭി​ച്ച​ത്. എ​ന്നാ​ൽ, വി​ദ്യാ​ഭ്യാ​സം പൂ​ർ​ത്തി​യാ​ക്കാ​നാ​കാ​ത്ത നി​ര​വ​ധി പെ​ൺ​കു​ട്ടി​ക​ൾ ഇ​ന്നു​മു​ണ്ടെ​ന്ന​തി​നാ​ൽ ഒ​രേ​സ​മ​യം ക​യ്​​പും മ​ധു​ര​വും നു​ണ​യു​ന്ന​തു​പോ​ലെ​യാ​ണ്​ ത​നി​ക്ക്​ തോ​ന്നു​ന്ന​തെ​ന്നും, 2012ൽ ​പെ​ൺ​കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്​ പ്ര​ചാ​ര​ണം ന​ട​ത്തു​ന്ന​തി​നി​ടെ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്​ ഇ​ര​യാ​യ​തി​ന്​ പി​ന്നാ​ലെ ആ​േ​ഗാ​ള​ശ്ര​ദ്ധ നേ​ടി​യ മ​ലാ​ല പ​റ​ഞ്ഞു.
2013 മു​ത​ൽ ഇം​ഗ്ല​ണ്ടി​ലെ ബി​ർ​മി​ങ്​​​ഹാ​മി​ൽ എ​ഗ്​​ബ​സ്​​റ്റ​ൻ ഹൈ​സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്​ മ​ലാ​ല. 
ഒാ​ക്​​സ്​​ഫ​ഡ്​ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പി.​പി.​ഇ (ഫി​ലോ​സ​ഫി, പൊ​ളി​റ്റി​ക്​​സ്, ഇ​ക്ക​ണോ​മി​ക്​​സ്) ബി​രു​ദ കോ​ഴ്​​സി​നാ​ണ്​ ഇൗ ​വ​ർ​ഷം ചേ​രു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:twittereducationworld newsMALALAmalayalam news
News Summary - Malala marks last day of school by joining Twitter and reminding world of girls who can't complete their education
Next Story