പരിഹരിക്കാൻ വിഷയങ്ങളേറെ; ജി7 ഉച്ചകോടിക്ക് തുടക്കം
text_fieldsപാരിസ്: യു.എസും ചൈനയും തമ്മിലെ വ്യാപാര യുദ്ധം ആഗോള വിപണികളിൽ പ്രതിസന്ധി ശക്തമ ാക്കുന്നതിനിടെ ഫ്രഞ്ച് സുഖവാസ കേന്ദ്രമായ ബിയാരിട്സിൽ സമ്പന്ന രാജ്യങ്ങളുടെ കൂട് ടായ്മയായ ജി7 ഉച്ചകോടിക്ക് തുടക്കം. ആഗോള താപനം, വ്യാപാര പ്രതിസന്ധി, ഇറാൻ തുടങ്ങി ന ിരവധി പ്രശ്നങ്ങൾ രാജ്യാന്തര സമൂഹത്തെ വലക്കുന്നതിനിടെയാണ് അഭിപ്രായ സമന്വയത് തിെൻറ സാധ്യതകൾ തേടി മൂന്നു ദിനം നീളുന്ന 45ാമത് ഉച്ചകോടി നടക്കുന്നത്.
ആതിഥേയ രാജ്യമായ ഫ്രാൻസിനു പുറമെ ബ്രിട്ടൻ, കാനഡ, ജർമനി, ഇറ്റലി, ജപ്പാൻ, യു.എസ് എന്നിവയാണ് പങ്കാളികൾ. ജനാധിപത്യം, ലിംഗ സമത്വം, വിദ്യാഭ്യാസം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളിൽ ഊന്നുന്ന ചർച്ചകൾക്ക് ഇന്ത്യ ഉൾപ്പെടെ ഏഷ്യൻ, ആഫ്രിക്കൻ, ലാറ്റിൻ അമേരിക്കൻ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്.
പ്രധാനപ്പെട്ട ഒട്ടുമിക്ക വിഷയങ്ങളിലും പരിഹരിക്കാനാവാത്ത വിധം തർക്കങ്ങൾ തുടരുന്നതിനാൽ ജി7 ഉച്ചകോടിക്ക് സഹകരണത്തിെൻറ പൊതുഭാഷ സംസാരിക്കാനായേക്കില്ലെന്ന് യൂറോപ്യൻ യൂനിയൻ പ്രസിഡൻറ് ഡോണൾഡ് ടസ്ക് പറഞ്ഞു. യു.എസും ചൈനയും തമ്മിലെ വ്യാപാര യുദ്ധം കൂടുതൽ രൂക്ഷമായതും ഇറാനെതിരെ യു.എസ് നടപടി കനപ്പിച്ചതും ആമസോണിലെ കാടുകളിലെ മനുഷ്യ നിർമിത തീയും പുതിയ ഭിന്നതകൾക്ക് തുടക്കമിടുമോ എന്ന ആശങ്കയുമുണ്ട്.
ഏഴു രാജ്യങ്ങളുടെയും പ്രധാനികളെ പങ്കെടുപ്പിച്ച് സംയുക്ത മാധ്യമ സമ്മേളനത്തിന് ഫ്രഞ്ച് പ്രസിഡൻറ് മാക്രോൺ ശ്രമം നടത്തിയിരുന്നുവെങ്കിലും അവസാന നിമിഷം വേണ്ടെന്നുവെക്കുകയായിരുന്നു.