തെരഞ്ഞെടുപ്പിൽ കാറ്റലൻ നേതാവ് സഹകരിക്കണം –സ്പെയിൻ
text_fieldsബാഴ്സേലാണ: സ്വയംഭരണം റദ്ദാക്കി കേന്ദ്രഭരണം തുടങ്ങിയതോടെ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായ കാറ്റലോണിയയിൽ ഡിസംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ പ്രവിശ്യ നേതാവ് കാർലസ് പുജെമോണ്ട് പെങ്കടുക്കണമെന്ന് സ്പാനിഷ് സർക്കാർ. ഡിസംബറിലാണ് പ്രാദേശിക തെരഞ്ഞെടുപ്പ് നടത്താൻ സ്പെയിൻ തീരുമാനിച്ചിരിക്കുന്നത്. തെരഞ്ഞെടുപ്പിെൻറ ഭാഗമാവാൻ പുജെമോണ്ട് താൽപര്യം അറിയിച്ചാൽ സ്വീകരിക്കുമെന്ന് സ്പാനിഷ് അധികൃതർ വ്യക്തമാക്കി.
അതിനിടെ പ്രശ്നങ്ങൾ ഇരുവിഭാഗവും ചർച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രവിശ്യയുടെ താൽക്കാലിക ചുമതലയുള്ള സ്പാനിഷ് ഉപപ്രധാനമന്ത്രി സൊറായ സയേൻസ് ഡി സാൻറാമറിയ ആവശ്യപ്പെട്ടു. കാറ്റലോണിയ സ്പെയിനിൽനിന്ന് സ്വതന്ത്രമായതായി പ്രഖ്യാപിച്ചതോടെയാണ് സ്പെയിൻ കടുത്ത നടപടികളിലേക്കു നീങ്ങിയത്. ജനാധിപത്യരീതിയിൽ പ്രതിഷേധിക്കാനാണ് അണികളോട് പുജെമോണ്ടിെൻറ ആഹ്വാനം. സ്വയംഭരണം റദ്ദാക്കിയ നടപടിയെ ശക്തമായി വിമർശിച്ച പുജെമോണ്ട് പ്രവിശ്യയുടെ സ്വയംഭരണാധികാരത്തിനായി പോരാട്ടം തുടരുമെന്നും വ്യക്തമാക്കി. ഞായറാഴ്ചയും ബാഴ്സലോണയിൽ സ് പെയിനിനെതിരെ പ്രകടനങ്ങൾ നടന്നു.
കാറ്റലോണിയയുടെ സ്വാതന്ത്ര്യവാദത്തിനെതിരെയും പ്രവിശ്യ തലസ്ഥാനമായ ബാഴ്സലോണയിൽ കൂറ്റൻ റാലി നടന്നു. പ്രവിശ്യയിലെ സ്വാതന്ത്ര്യവിരുദ്ധ സംഘമാണ് റാലിക്ക് ആഹ്വാനം ചെയ്തത്. രാജ്യത്തെ ഭിന്നിപ്പിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോയ കാർലസ് പുജെമോണ്ടിനെ ശിക്ഷിക്കണമെന്നും സ്പാനിഷ് പതാകയേന്തിയ പ്രക്ഷോഭകർ ആവശ്യപ്പെട്ടു. ചിലർ കാറ്റലോണിയയുടെയും സ്പെയിനിെൻറയും പതാകകൾ കൈകളിലേന്തിയിരുന്നു. ഒക്ടോബർ ഒന്നിന് സ്വാതന്ത്ര്യം ആവശ്യപ്പെട്ട് കാറ്റലോണിയ ഹിതപരിശോധന നടത്തിയതോടെയാണ് പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായത്. 40 വർഷത്തിനിടെ ആദ്യമായാണ് കാറ്റലോണിയയെ സ്പെയിൻ നേരിട്ടുള്ള നിയന്ത്രണത്തിലാക്കുന്നത്.
അതിനിടെ, കാറ്റലോണിയൻ നേതാവ് കാർലസ് പുജെമോണ്ടിന് അഭയം നൽകാൻ തയാറെന്ന് ബെൽജിയം അറിയിച്ചു. അദ്ദേഹം ആവശ്യപ്പെട്ടാൽ സഹായം നൽകാൻ തയാറാണെന്ന് അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
