മാസിഡോണിയ പേര് മാറ്റും
text_fieldsഏതൻസ്: യൂറോപ്യന്‍ രാജ്യമായ മാസിഡോണിയയുടെ പേരുമാറ്റാൻ പാർലമെൻറിെൻറ അനുമതി. പേരു മാറ്റം സംബന്ധിച്ച പ്രമേയം പാർലമെൻറ് പാസാക്കിയതോടെയാണിത്. നോർത്ത് മാസിഡോണിയ എന്ന് പേരു മാറ്റിയാൽ അയല്‍രാജ്യമായ ഗ്രീസുമായുള്ള തര്‍ക്കങ്ങൾ അവസാനിക്കും. വോെട്ടടുപ്പിനെ ചരിത്രപരം എന്നാണ് ഗ്രീക്ക് പ്രധാനമന്ത്രി അലക്സിസ് സിപ്രാസ് വിശേഷിപ്പിച്ചത്.
1991ൽ യുഗോസ്ലാവിയയിൽനിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ച് മാസിഡോണിയയെന്ന പേര് സ്വീകരിച്ചതോടെയാണ് ഗ്രീസുമായുള്ള പ്രശ്നങ്ങൾ ആരംഭിച്ചത്. ഗ്രീസിെൻറ വടക്കൻ പ്രവിശ്യയുടെ പേരും മാസിഡോണിയയെന്നതാണ് തർക്കത്തിനാധാരം.സെപ്റ്റംബറില്‍ രാജ്യത്ത് നടന്ന ഹിതപരിശോധനയില്‍ 90 ശതമാനത്തിലധികം പേരും പേരു മാറ്റത്തെ അനുകൂലിച്ചാണ് വോട്ട് രേഖപ്പെടുത്തിയത്.
