You are here

ലുവ്​റേ പിരമിഡ്​ മ്യൂസിയം രൂപകൽപന ചെയ്​ത ഐ എം പേയ്​ അന്തരിച്ചു

12:02 PM
17/05/2019

ലണ്ടൻ: ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയങ്ങളില്‍ ഒന്നായ ലുവ്​റേ മ്യൂസിയം ഗ്ലാസ്​ പരിമിഡ്​ ശൈലിയിൽ രൂപകൽപന ചെയ്​ത പ്രശസ്​ത ആർക്കിടെക്​റ്റ്​ എം ​പേയ്​ അന്തരിച്ചു. 102 വയസായിരുന്നു. ഖത്തറിലെ ദോഹ ഇസ്​ലാമിക്​ ആർട്ട്​ മ്യൂസിയം ഒരുക്കിയതും പേയ്​ ആയിരുന്നു.

ചൈനീസ്​ പൗരനായ  അദ്ദേഹം വിദ്യാഭ്യാസത്തിനായി 18ാം വയസിലാണ്​ പെൻസ്ലാവിയയിലേക്ക്​ കുടിയേറിയത്​. പിന്നീട്​ എം.ഐ.ടിയിൽ നിന്നും ഹാർഡ്​വാഡ്​ സർവകലാശാലയിൽ നിന്നും പഠനം പൂർത്തിയാക്കി. 

സീന്‍ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ലുവ്​റേ മ്യൂസിയം 1989 ലാണ്​ പേയിയുടെ രൂപകൽപന പ്രകാരം നവീകരിച്ചത്​. ഗ്ലാസ്​, സ്​റ്റീൽ വസ്​തുക്കൾകൊണ്ടുള്ള കൂറ്റൻ പിരമിഡ്​ മ്യൂസിയം ലോകശ്രദ്ധ നേടിയിരുന്നു. 

പ്രത്യേക വാസ്​തു ശൈലി പിന്തുടർന്ന് നിരവധി പ്രശസ്​ത നിർമിതികൾ നടത്തിയ പേയ്​ നിരവധി പുരസ്​കാരങ്ങൾ അർഹനായിട്ടുണ്ട്​. 

Loading...
COMMENTS