കോർബിൻ ജൂതവിരുദ്ധനെന്ന്; ലേബർ എം.പി രാജിവെച്ചു
text_fieldsലണ്ടൻ: പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ ജൂതവിരുദ്ധത വളർത്താൻ കൂട്ടുനിൽക്കുകയാ ണെന്ന് ആരോപിച്ച ബ്രിട്ടനിലെ ലേബർ പാർട്ടി എം.പി ലൂയിസ് എൽമാൻ രാജിവെച്ചു. വരാനിരിക ്കുന്ന പാർലമെൻറ് തെരഞ്ഞെടുപ്പിൽ ലൂയിസിെൻറ പ്രസ്താവന ലേബർപാർട്ടിക്ക് തിരിച്ചടിയാകുമെന്ന് കണ്ടാണ് പ്രതിപക്ഷ നേതാവ് ജെറമി കോർബിൻ രാജിയാവശ്യപ്പെട്ടത്.
അതേസമയം, മറ്റൊരു പാർട്ടിയിലേക്ക് പോകില്ലെന്നും മാതൃപാർട്ടിയിൽ തിരിച്ചെത്താൻ കഴിയുമെന്ന് പ്രതീക്ഷയുണ്ടെന്നും 73കാരിയായ ലൂയിസ് മാധ്യമങ്ങളോട് പറഞ്ഞു. കോർബിൻ പ്രധാനമന്ത്രിയാകാൻ യോഗ്യനല്ലെന്നും അവർ തുറന്നടിച്ചു.
55 വർഷമായി ലേബർ പാർട്ടി അംഗമാണ് ലൂയിസ്. കോർബിെൻറ നേതൃത്വത്തിലാണ് ജൂതവിരുദ്ധത ലേബർപാർട്ടിക്കുള്ളിൽ ഏറ്റവും തീവ്രമായതെന്നും ലൂയിസ് പറഞ്ഞു.