ട്രംപിെൻറ കുടിയേറ്റ വിലക്കിനെതിരെ പാസ്പോർട്ട് കത്തിച്ച് പ്രതിഷേധം video
text_fieldsലണ്ടൻ: ഏഴ് രാജ്യങ്ങളിൽ നിന്നുള്ള മുസ്ലിം കുടിയേറ്റം നിരോധിച്ച അമേരിക്കൻ പ്രസിഡൻറ് ഡൊണൾഡ് ട്രംപിെൻറ ഉത്തരവിനെതിരെ യു.എസ് പാസ്പോർട്ട് കത്തിച്ച് പ്രതിഷേധം. ഇന്ന് ലണ്ടനിലെ യു.എസ് എംബസിക്ക് മുന്നിലാണ് പ്രതിഷേധക്കാരൻ യു.എസ് പാസ്പോർട്ട് കത്തിച്ചത്.
സിറിയ, ഇറാൻ, ഇറാഖ്, ലിബിയ, സൊമാലിയ, സുഡാൻ, യമൻ എന്നീ രാജ്യങ്ങളിലെ കുടിയേറ്റക്കാരുടെ പ്രവേശനമായിരുന്നു അമേരിക്കയിൽ 90 ദിവസത്തേക്ക് ട്രംപ് നിരോധിച്ചത്. വിലക്കിനെതിരെ രാജ്യത്താകമാനം പ്രതിഷേധങ്ങൾ രൂപപ്പെട്ടിരുന്നു.
അതേസമയം ട്രംപിെൻറ തീരുമാനത്തെ ഫെഡറൽ കോടതി ജഡ്ജി തടഞ്ഞിട്ടുണ്ട്. മുസ്ലിം വിലക്ക് വന്നതിന് ശേഷം ഏഴ് മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ നിന്നുള്ള 10,000ത്തിലധികം വിസകൾ അസാധുവാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
