ലണ്ടൻ ബ്രിഡ്ജ് ആക്രമണം: പ്രതി മുമ്പ് തീവ്രവാദക്കേസിൽ ശിക്ഷിക്കപ്പെട്ടയാൾ
text_fieldsലണ്ടൻ: ലണ്ടൻ ബ്രിഡ്ജിനു മുകളിൽ കത്തിയാക്രമണം നടത്തിയയാളെ തിരിച്ചറിഞ്ഞു. 28കാരന ായ ഉസ്മാൻ ഖാനാണ് ആക്രമണത്തിനു പിന്നിൽ. ഖാൻ മുമ്പ് തീവ്രവാദകേസുകളിൽ ശിക്ഷിക്ക പ്പെട്ടിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
ഏഴുവർഷം മുമ്പ് ലണ്ടൻ സ്റ്റോക് എക്സ്ചേഞ്ച് കെട്ടിടത്തിൽ ബോബ് വെക്കാൻ പദ്ധതിയിട്ടതിനാണ് അറസ്റ്റിലായത്. തുടർന്ന് ലണ്ടൻ കോടതി എട്ടു വർഷത്തെ തടവിനും 2013ൽ അപ്പീൽ കോടതി 16 വർഷത്തെ തടവിനും ശിക്ഷിച്ചു.
യു.കെ പാർലമെൻറ് ആക്രമിക്കാനും പദ്ധതിയിട്ടിരുന്നു. മുംബൈ രീതിയിലുള്ള ഭീകരാക്രമണത്തിനായിരുന്നു പദ്ധതി. പരോളിലിറങ്ങിയപ്പോഴാണ് ലണ്ടൻ ബ്രിഡ്ജിൽ ആക്രമണത്തിനു തുനിഞ്ഞത്. അൽഖാഇദയുമായും ഐ.എസുമായും ബന്ധമുണ്ടെന്ന് സംശയിക്കുന്നു. നിരീക്ഷണത്തിനുള്ള ഇലക്ട്രിക് ടാഗ് ധരിക്കണമെന്ന വ്യവസ്ഥയിലാണ് ഇയാളെ ജയിൽ മോചിതനാക്കിയതെന്നും റിപ്പോർട്ടുകളുണ്ട്. ഖാൻ താമസിച്ച സ്ഥലങ്ങളിൽ പൊലീസ് പരിശോധന ശക്തമാക്കി. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് ലണ്ടൻ ബ്രിഡ്ജിന് സമീപം ആക്രമിയുടെ കുത്തേറ്റ് രണ്ടുപേർ കൊല്ലപ്പെട്ടത്. തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥർ ആക്രമിച്ച് വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.
നവാസ് ശരീഫിനെ മാറ്റി
ലണ്ടൻ: ആക്രമണത്തെ തുടർന്ന് പാകിസ്താൻ മുൻ പ്രധാനമന്ത്രി നവാസ് ശരീഫിെന ലണ്ടൻ ബ്രിഡ്ജ് ആശുപത്രിയിൽ നിന്ന് തിരിച്ചുകൊണ്ടുപോയി.മെഡിക്കൽ പരിശോധനക്കായാണ് ശരീഫിനെ ആശുപത്രിയിലേക്ക് െകാണ്ടുപോയത്. ലണ്ടൻ ബ്രിഡ്ജ് ഏരിയ പൊലീസ് സീൽ ചെയ്തതിനെ തുടർന്ന് തിരിച്ചുെകാണ്ടുപോവുകയായിരുന്നു.
സംഭവസ്ഥലത്തു നിന്ന് അരമൈൽ ദൂരമേ ആശുപത്രിയിലേക്കുള്ളൂ. പാർക് അവന്യൂഫീൽഡിലെ കുടുംബ അപാർട്മെൻറിലാണ് ശരീഫ് താമസിക്കുന്നത്.