Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലോക്ക്​ഡൗണല്ല​,...

ലോക്ക്​ഡൗണല്ല​, ഐസൊലേഷനാണ് കോവിഡിനെ തടയാൻ​ മികച്ച മാർഗം -ലോകാരോഗ്യ സംഘടന

text_fields
bookmark_border
Tedros-Adhanom-Ghebreyesus.jpg
cancel

ജനീവ: കോവിഡ്​19 നെ നേരിടാൻ നിരവധി രാജ്യങ്ങൾ നടപ്പാക്കിക്കൊണ്ടിരിക്കുന്ന ലോക്ക്​ഡൗൺ സംവിധാനം ലോകത്ത്​ നിന് ന് വൈറസിനെ ഉന്മൂലനം ചെയ്യാൻ പര്യാപ്തമല്ലെന്നും ഐസൊലേഷനാണ്​ മികച്ച മാർഗമെന്നും ലോകാരോഗ്യ സംഘടന ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ഗെബ്രിയേസസ്.

‘‘കോവിഡ്​ 19​​െൻറ വ്യാപനം മന്ദഗതിയിലാക്കാൻ, പല രാജ്യങ്ങളും ‘ലോക്ക്​ഡൗൺ’ നടപടികൾ അവതരിപ്പിച്ചു. എന്നാൽ ഈ നടപടികൾ പകർച്ചവ്യാധികൾ പൂർണമായി ശമിപ്പിക്കില്ല. ഈ സമയം കൊറോണ വൈറസിനെ നശിപ്പിക്കാനായി ഉപയോഗപ്പെടുത്തണമെന്ന്​ എല്ലാ രാജ്യങ്ങളോടും ആവശ്യപ്പെടുന്നു. ’’ ഗെബ്രിയേസസ് പറഞ്ഞു.

വീട്ടിൽ തന്നെയിരിക്കാൻ ആളുകളോട് ആവശ്യപ്പെടുന്നതും ആളുകളുടെ സഞ്ചാരം വിലക്കുന്നതുമെല്ലാം ആരോഗ്യ സംവിധാനങ്ങളിലെ സമ്മർദ്ദം കുറക്കുന്നതാണ്. എന്നാൽ ഇതുകൊണ്ട്​ മാത്രം പകർച്ചവ്യാധികൾ ശമിക്കുകയില്ല. രോഗ ബാധിതനെ കണ്ടെത്തുകയും ഐസൊലേറ്റ്​ ചെയ്യുകയും പരിശോധന നടത്തുകയും ചികിത്സിക്കുകയും ചെയ്യുന്നതിനുള്ള നടപടികൾ രോഗ​ വ്യാപനത്തെ തടയാനുള്ള ഏറ്റവും നല്ല മാർഗ്ഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകത്ത്​ കോവിഡ്​ 19 ബാധിച്ചവരുടെ എണ്ണം നാല്​ ലക്ഷം കവിഞ്ഞിരിക്കുകയാണ്​. 18000ൽ അധികം പേരാണ്​ മരിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:whoworld newsmalayalam newscorona viruslockdown
News Summary - Lockdown Not Enough, Find, Isolate, Test, Treat: WHO -world news
Next Story