മെഡിറ്ററേനിയൻ കടലിൽ ബോട്ടുകൾ മുങ്ങി 150 അഭയാർഥികൾ മരിച്ചു
text_fieldsട്രിപളി: മെഡിറ്ററേനിയൻ കടലിലെ ലിബിയൻ തീരത്ത് ബോട്ടുകൾ മുങ്ങി 150 അഭയാർഥികൾ മരിച്ചു. ലിബിയൻ തലസ്ഥാനമായ ട്ര ിപളിയിൽനിന്ന് 120 കി.മി അകലെയായാണ് അപകടം. മുങ്ങിത്താഴ്ന്ന 134 പേരെ മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയതായും ത ീരസുരക്ഷ സേന അറിയിച്ചു. 150 പേർ മരിച്ചതായാണ് അന്താരാഷ്ട്ര കുടിയേറ്റ സംഘടന നൽകുന്ന വിവരം. മെഡിറ്ററേനിയൻ കടലിൽ ഈ വർഷമുണ്ടാകുന്ന ഏറ്റവും വലിയ അഭയാർഥി ദുരന്തമാണിതെന്ന് യു.എൻ ഹൈകമീഷണർ ഫിലിപ്പോ ഗ്രാൻഡി പറഞ്ഞു.
ആഫ്രിക്കൻ രാജ്യങ്ങളിൽനിന്ന് യൂറോപ്പിനെ ലക്ഷ്യംവെച്ചായിരുന്നു അഭയാർഥികളുടെ യാത്ര. ഈ വർഷം ഇത്തരത്തിൽ മരിച്ച അഭയാർഥികളുടെ എണ്ണം 700 ആയി. കുട്ടികളും സ്ത്രീകളുമടക്കം 350 അഭയാർഥികളെ കുത്തിനിറച്ച ബോട്ടുകൾ പിടിച്ചെടുത്തിരുന്നു. എറിത്രിയ, ഇൗജിപ്ത്, സുഡാൻ, ലിബിയ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരാണ് ബോട്ടിലുണ്ടായിരുന്നത്. അവശരായവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
