Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightസ്ലോവാക്യക്ക്​ ഇത്​...

സ്ലോവാക്യക്ക്​ ഇത്​ ചരിത്ര നിമിഷം; ആദ്യ വനിതാ പ്രസിഡൻറ്

text_fields
bookmark_border
സ്ലോവാക്യക്ക്​ ഇത്​ ചരിത്ര നിമിഷം; ആദ്യ വനിതാ പ്രസിഡൻറ്
cancel

ബ്രാറ്റിസ്ലാവ: സ്ലോവാക്യക്ക്​ ചരിത്രത്തിലാദ്യമായി ഒരു വനിതാ പ്രസിഡൻറ്​. ഭരണപക്ഷ പാർട്ടി സ്ഥാനാർഥിയായ മാറേ ാസ്​ സെഫ്​കോവിനെ പരാജയപ്പെടുത്തിയ സൂസന ചപൂട്ടോവക്കാണ്​ ഇനി രാജ്യത്തി​​​​​െൻറ ഭരണച്ചുമതല. രാഷ്​ട്രീയത്തിൽ യാതൊരു മുൻ പരിചയവുമില്ലാത്ത സൂസന ലിബറൽ പ്രോഗ്രസീവ്​ സ്ലോവാക്യ പാർട്ടിയുടെ അഴിമതി വിരുദ്ധ സ്ഥാനാർഥിയായാണ ്​​ മത്സരിച്ചത്​.

അഭിഭാഷകയും യൂറോപ്യൻ കമീഷൻ പ്രസിഡൻറും കൂടിയായ സൂസന രണ്ടാംഘട്ട തെരഞ്ഞെടുപ്പിൽ 58 ശതമാനത്തോളം വോട്ടുകൾ നേടിയാണ്​ അധികാരത്തിലെത്തിയത്​. എതിരാളിയായ സെഫ്​കോവിന്​ 42 ശതമാനം വോട്ടുകൾ മാത്രമാണ്​ നേടാനായത്​. ആദ്യ ഘട്ട തെരഞ്ഞെടുപ്പിലും സെഫ്​കേവിനേക്കാൾ വോട്ടുകൾ സൂസന നേടിയിരുന്നു.

രാജ്യത്തെ പിടിച്ചുലച്ച മാധ്യമപ്രവർത്തകൻ ജാൻ കു സിയാക്കി​​​​​െൻറയും അദ്ദേഹത്തി​​​​​െൻറ വനിതാ സുഹൃത്തി​​​​​െൻറയും കൊലപാതകമായിരുന്നു സൂസന പ്രചരണായുധമാക്കിയത്​. സെഫ്​കോവ്​ കൊലപാതകത്തിന്​ പിന്നിൽ പ്രവർത്തിച്ചിരുന്നു എന്ന്​ സൂസന ആരോപണമുന്നയിച്ചിരുന്നു. ഭരണപക്ഷ പാർട്ടിയായ സ്​മെർ എസ്​.ഡി പാർട്ടിയുടെ പിന്തുണയോടെയായിരുന്നു സെഫ്​കോവ്​ മത്സരിച്ചത്​.

സ്ലോവാക്യൻ പാർലമെന്‍റിൽ ഒരു സീറ്റ്​ പോലുമില്ലാത്ത ലിബറൽ പ്രോഗ്രസീവ്​ സ്ലോവാക്യ പാർട്ടിയുടെ അംഗമാണ്​ സൂസന ചപൂട്ടോവ. അനധികൃത ലാൻഡ്​ഫിൽ കേസിലൂടെ ശ്രദ്ധ നേടിയ അഭിഭാഷക കൂടിയായ അവർ രണ്ട്​ കുട്ടികളുടെ അമ്മ കൂടിയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:slovakiaZuzana Caputova
News Summary - Liberal lawyer Zuzana Caputova wins election to become Slovakia's first female president-world news
Next Story