Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫ്രാൻസ്: മരീൻ ലീപെൻ പാർട്ടി നേതൃത്വം രാജിവെച്ചു
text_fieldsbookmark_border
പാരിസ്: ഫ്രഞ്ച് പ്രസിഡൻറ് സ്ഥാനാർഥി മരീൻ ലീപെൻ തീവ്രവലതുപക്ഷപാർട്ടിയായ നാഷനൽ ഫ്രണ്ടിെൻറ നേതൃസ്ഥാനം തൽക്കാലത്തേക്ക് ഒഴിഞ്ഞു. ലീപെൻ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. പ്രസിഡൻറ് തെരഞ്ഞെടുപ്പിൽ രണ്ടാംഘട്ടത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. രണ്ടാംഘട്ടത്തിൽ എതിർ സ്ഥാനാർഥി ഇമ്മാനുവൽ മാക്രോണിനെയാണ് ഭൂരിപക്ഷ സർവേകളും പിന്തുണക്കുന്നത്.
എന്നാൽ, തെരഞ്ഞെടുപ്പിൽ അന്തിമ വിജയം തനിക്കുതന്നെയെന്ന് ലീപെൻ പ്രഖ്യാപിച്ചു. ഫ്രാൻസിെൻറ ഭാവി നിശ്ചയിക്കുന്ന നിർണായക തെരഞ്ഞെടുപ്പാണിതെന്നും ഫ്രഞ്ച് ടെലിവിഷനു നൽകിയ അഭിമുഖത്തിൽ അവർ പറഞ്ഞു. കേവലമൊരു പാർട്ടിയുടെ ലേബലിൽ മാത്രമല്ല, ഫ്രഞ്ചു ജനതയുടെ മുഴുവൻ പ്രസിഡൻറാവാനാണ് മത്സരിക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story