ലണ്ടൻ: ഹോളിവുഡ് താരം ലിയനാർഡോ ഡി കാപ്രിേയാ സ്ഥാപിച്ച ഫൗണ്ടേഷൻ കാലാവസ്ഥ വ്യത ിയാനത്തിനെതിരായ പോരാട്ടത്തിന് 10 കോടി ഡോളറിലേറെ സംഭാവന നൽകി. 1998ലാണ് കാലാവസ്ഥ വ്യതിയാനത്തിനെതിരായ പോരാട്ടങ്ങൾക്ക് ഒാസ്കർ താരം ലിയനാർഡോ ഡി കാപ്രിയോ ഫൗണ്ടേഷൻ സ്ഥാപിച്ചത്.
അന്നുതൊട്ടിന്നോളം പ്രകൃതി സംരക്ഷണത്തിനായുള്ള പോരാട്ടങ്ങൾക്ക് കരുത്തുപകരുന്നു. 2016ൽ ഡി കാപ്രിയോ പ്രളയത്തിനു മുമ്പ് എന്ന ഡോക്യുമെൻററി നിർമിക്കുകയും അതിൽ പ്രധാന വേഷം കൈകാര്യം ചെയ്യുകയും ചെയ്തിരുന്നു. ഒാസ്കർ പുരസ്കാര നിർണയത്തിൽ ഇൗ സംഭവവും സ്വാധീനം ചെലുത്തി.