Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightലെസ്​റ്റർസിറ്റി...

ലെസ്​റ്റർസിറ്റി ഉടമയുടെ ഹെലികോപ്​ടർ തകർന്നു വീണു

text_fields
bookmark_border
ലെസ്​റ്റർസിറ്റി ഉടമയുടെ ഹെലികോപ്​ടർ തകർന്നു വീണു
cancel

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗ് ഫുട്​ബാൾ​ ക്ലബ്​ ലെസ്​റ്റർസിറ്റി ഉടമയുടെ ഹെ​ലികോപ്​ടർ തകർന്നു വീണു. ടീമി​​​െൻറ ഹോം ഗ്രൗണ്ടിലെ കാർ പാർക്കിങ്ങിന്​ സമീപമാണ്​ ഹെലികോപ്​ടർ തകർന്ന്​ വീണത്​. ശനിയാഴ്​ച പ്രീമിയർ ലീഗ്​ മൽസരത്തിന്​ ശേഷമാണ്​ ക്ലബ്​ ഉടമ വിചായ്​ ശ്രീവന്ദനപ്രഭയുടെ ഹെലികോപ്​ടർ അപകടത്തിൽപ്പെട്ടത്​.

ഹെലികോപ്​ടർ തകർന്ന്​ വീണയുടൻ തീപിടിക്കുകയും ചെയ്​തു. ഹെലികോപ്​ടറിൽ ആരാണ്​ യാത്ര ചെയ്​തിരുന്നതെന്ന്​വ്യക്​തമായിട്ടില്ല. ക്ലബ്​ ഉടമ മൽസരം കാണാൻ എത്തിയിരുന്നോ എന്ന കാര്യത്തിലും സ്ഥിരീകരണമില്ല. അപകടം നടന്നയുടൻ ലെസ്​റ്റർസിറ്റി​ പൊലീസിനെ വിവരമറിയിച്ചുവെന്ന്​ ക്ലബ്​ ട്വീറ്റ്​ ചെയ്​തിട്ടുണ്ട്​​.

2010ലാണ്​ ലെസ്​റ്റർ സിറ്റിയുടെ ഉടമസ്ഥത 40 മില്യൺ പൗണ്ടിന്​ ശ്രീവന്ദനപ്രഭ സ്വന്തമാക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:leicester cityeplmalayalam newssports newshelicopter accident
News Summary - Leicester City football club owner's helicopter crashes-World news
Next Story